Tuesday, May 7, 2024
spot_img

അനന്തപുരിയിൽ രണഭേരി മുഴങ്ങിക്കഴിഞ്ഞു; രണ്ടാം ദിന ഹിന്ദു മഹാസമ്മേളനം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ ഉദ്‌ഘാടനം ചെയ്യും; ഹിന്ദു യൂത്ത് കോൺക്ലേവിന് ഇന്ന് തുടക്കമാകും; തത്സമയ സംപ്രേക്ഷണമൊരുക്കി തത്വമയി നെറ്റ്‌വർക്കും

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനം- രണ്ടാം ദിനം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ ഉദ്‌ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത് സംസ്ഥാന അധ്യക്ഷൻ വിജി തമ്പി, മേജർ സുരേന്ദ്ര പൂനിയ,തത്വമയി നെറ്റ്‌വർക്ക് എഡിറ്റർ ഇൻ ചീഫ് രാജേഷ് ജി പിള്ള എന്നിവർ വേദിയെ അഭിസംബോധന ചെയ്യും. രാവിലെ 9.30 ഹിന്ദു യൂത്ത് കോൺക്ലേവ് ഔപചാരികമായി ഉദ്‌ഘാടനം ചെയ്യും. ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി വി. മഹേഷ് ഹിന്ദു യൂത്ത് കോൺക്ലേവിന് തിരി തെളിക്കും. ഹിന്ദു മനുഷ്യാവകാശത്തെക്കുറിച്ചും ആഗോളതലത്തിൽ ഹിന്ദു നേരിടുന്ന മതപീഡനത്തെക്കുറിച്ചുമാണ് ഇന്നത്തെ സെമിനാറുകൾ നടക്കുക. പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കളുടെ പ്രതിനിധികൾ സെമിനാറുകളിൽ പങ്കെടുക്കും. രാജേഷ് ജി പിള്ള, അഡ്വ. ശങ്കു ടി ദാസ്, കാ ഭാ സുരേന്ദ്രൻ തിരൂർ ദിനേശ് ശ്യാം ശ്രീകുമാർ എന്നിവർ ഇന്ന് സെമിനാറുകൾ നയിക്കും.

അതേസമയം ഹൈന്ദവ നവോത്ഥാനത്തിന്റെ ശംഖനാദമായി ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനം ഇന്നലെ കൊടിയേറി . കഴിഞ്ഞദിവസം വൈകുന്നേരം 05.30 ന് കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ബൗദ്ധീക മേള ഉദ്ഘാടനം ചെയ്തു. കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയും സ്വാമി ചിദാനന്ദപുരിയും മുഖ്യാതിഥികളായിരുന്നു. കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍, എം ഗോപാൽ ചെങ്കൽ രാജശേഖരൻ നായർ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായി. തിരുവനന്തപുരം സൗത്ത് ഫോര്‍ട്ട് പ്രിയദര്‍ശിനി ഹാളിൽ നടക്കുന്ന സമ്മേളനം മെയ് 1 ന് സമാപിക്കും.

നാല് ദിവസങ്ങളിലായി ഹിന്ദു യൂത്ത് കോൺക്ലേവ് എന്നപേരിൽ നടക്കുന്ന സെമിനാറുകളാണ് ഇത്തവണത്തെ ഹിന്ദു സമ്മേളനത്തിന്റെ പ്രത്യേകത. വിവിധ വിഷയങ്ങളിൽ രാഷ്ട്രീയ, സാമൂഹിക, കലാ, സാഹിത്യ രംഗങ്ങളിലെ പ്രമുഖർ സെമിനാറുകളിൽ സംസാരിക്കും. സമ്മേളനം നടക്കുന്ന സൗത്ത് ഫോര്‍ട്ട് പ്രിയദര്‍ശിനി ഹാളിനു മുന്നില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശിനിയുടെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഏപ്രിൽ 26ന് ഉദ്ഘാടനം ചെയ്തു. അറിവിന്റെയും ജ്ഞാനത്തിന്റെയും അക്ഷയഖനിയെന്ന് വിശേഷിപ്പിക്കാവുന്ന ഭാരതത്തിന്റെ സനാതനമൂല്യങ്ങള്‍ ആധുനിക ലോകത്ത് സംരക്ഷിക്കപ്പെടണമെന്ന് സ്വാമി പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിന്റെ ക്ലിനിക്കല്‍ വിഭാഗം ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും നടക്കും. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ തത്സമയ കാഴ്ചകൾ തത്വമയി നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും

Related Articles

Latest Articles