Friday, May 3, 2024
spot_img

വടക്കേ അമേരിക്കയിലും ‘അനിമൽ’ തരംഗം ! മേഖലയിലെ കളക്ഷൻ 125 കോടിയോടടുക്കുന്നു! നിലവിൽ ഏറ്റവും ഉയർന്ന വരുമാനമുള്ള നാലാമത്തെ ഇന്ത്യൻ ചിത്രം !

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത രൺബീർ കപൂർ ആക്ഷൻ ചിത്രമായ അനിമൽ 800 കോടി ക്ലബ്ബിൽ പ്രവേശിച്ചു. ഡിസംബർ 1 ന് റിലീസ് ചെയ്ത ചിത്രം മൂന്ന് ആഴ്ചകൾക്കുള്ളിൽ ലോകമെമ്പാടുമായി ₹862.2 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയതായി നിർമ്മാതാക്കൾ വെള്ളിയാഴ്ച അറിയിച്ചു. ഫിലിം ട്രേഡ് അനലിസ്റ്റ് രമേഷ് ബാല നൽകുന്ന വിവരമനുസരിച്ച് നോർത്ത് അമേരിക്കൻ രാജ്യങ്ങളിൽ ചിത്രത്തിന്റെ കളക്ഷൻ അതിവേഗം 15 മില്യൺ ഡോളറിലേക്ക് അടുക്കുകയാണ്. റിലീസ് ചെയ്ത് മൂന്നാഴ്ചകൾക്കുള്ളിൽ തന്നെ മേഖലയിൽ ഏറ്റവും ഉയർന്ന വരുമാനത്തിൽ നാലാമത്തെ ഇന്ത്യൻ ചിത്രമായി അനിമൽ മാറി. മേഖലയിൽ ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നതിനാൽ നിലവിലെ സ്ഥാനം മെച്ചപ്പെടുത്താനാകും.

“ആനിമൽ ഇപ്പോൾ വടക്കേ അമേരിക്കയിലെ ഏറ്റവും ഉയർന്ന ഇന്ത്യൻ വരുമാനത്തിൽ നാലാമതാണ്. കാനഡയിൽ ഒന്നാം സ്ഥാനത്താണ്. ഇപ്പോഴും ശക്തമായി മുന്നേറുകയും 15 മില്യൺ ഡോളറിലേക്ക് (ഏകദേശം ₹ 125 കോടി) കുതിക്കുകയും ചെയ്യുന്നു.” – രമേഷ് ബാല ട്വീറ്റ് ചെയ്തു.

നിലവിൽ 22 മില്യൺ ഡോളറുമായി ബാഹുബലി 2, 17.48 മില്യൺ ഡോളറുമായി പത്താൻ, 15.25 മില്യൺ ഡോളറുമായി ജവാൻ എന്നീ ചിത്രങ്ങളാണ് വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആദ്യ 3 ഇന്ത്യൻ ചിത്രങ്ങൾ.

രൺബീർ കപൂറിന്റെ അനിമൽ ഇന്ത്യയിൽ മാത്രമല്ല, വടക്കേ അമേരിക്കയിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. രമേഷ് ബാലയുടെ അഭിപ്രായത്തിൽ, നോർത്ത് അമേരിക്കയിൽ ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി അനിമൽ മാറി. ആദ്യ ദിനത്തിൽ 2.5 മില്യൺ ഡോളറാണ് ചിത്രം നേടിയത്.(ഏകദേശം ₹ 20.8 കോടി)

Related Articles

Latest Articles