Wednesday, October 28, 2026

സംസ്ഥാനത്ത് വീണ്ടും മുങ്ങി മരണം;മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ രാജസ്ഥാൻ സ്വദേശി മുങ്ങിമരിച്ചു

ഈരാറ്റുപേട്ട: മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ രാജസ്ഥാന്‍ സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു. വലവൂര്‍ ഐ.ഐ.ഐ.ടി യിലെ വിദ്യാർത്ഥിയായ നിര്‍മല്‍ കുമാര്‍ നെഹ്‌റ (22) യാണ് മരിച്ചത്.

എട്ട് പേരടങ്ങിയ വിദ്യാർത്ഥി സംഘമാണ് ഉച്ചയോടെ മാര്‍മല അരുവിയില്‍ കുളിക്കാനായി എത്തിയത്. ഇതിൽ മൂന്നുപേര്‍ ഒഴുക്കില്‍ അകപ്പെട്ടെങ്കിലും നിര്‍മല്‍ കുമാര്‍ ഒഴികെ മറ്റു രണ്ടുപേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.

മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകട സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നാട്ടുകാര്‍ നല്‍കിയിട്ടും അത് അവഗണിച്ച് വിദ്യാര്‍ഥികള്‍ കുളിക്കാനിറങ്ങുകയായിരുന്നു.

Related Articles

Latest Articles