Saturday, April 27, 2024
spot_img

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്ഥാൻ ; അമേരിക്കയ്ക്ക് മുന്നിൽ കൈനീട്ടി കാത്തിരിപ്പ്; ചെലവ് ചുരുക്കൽ കടുപ്പിക്കും; MPമാരുടെ ശമ്പളമടക്കം ഇനി കുറയ്ക്കും

ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ പാകിസ്ഥാൻ, പ്രതിസന്ധി പരിഹരിക്കാനാവശ്യമായ സഹായത്തിന് അമേരിക്കയോട് സഹായമഭ്യർത്ഥിച്ചു.

പാക് സർക്കാർ പ്രതിസന്ധിയിൽ അൽപ്പമെങ്കിലും ആശ്വാസം കണ്ടെത്താൻ രാജ്യത്ത് ചെലവു ചുരുക്കൽ പദ്ധതികളവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എം.പിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കും.

വൈദ്യുതി ഇപഭോഗം കുറയ്ക്കാൻ ചന്തകളും ഷോപ്പിങ് മാളുകളും രാത്രി എട്ടരയ്ക്ക് അടയ്ക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ കഴിഞ്ഞമാസം നടപ്പാക്കിയിരുന്നു. ഇസ്‌ലാമാബാദിന്റെയും പെഷാവറിന്റെയും ചിലഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. മഞ്ഞുകാലത്ത് വൈദ്യുതി ഉപയോഗം കുറവായതിനാൽ രാത്രി അധികൃതർ ഉത്പാദനസംവിധാനം ഓഫ് ചെയ്തിരുന്നു. രാവിലെ ഓൺചെയ്തപ്പോഴാണ് ഡാഡുവിനും ജംഷോറോയ്ക്കുമിടയിൽ വോൾട്ടേജ് പ്രശ്നം കണ്ടെത്തിയത്. ഇതിനെ തുടർന്ന് വൈദ്യുതോത്പാദന, വിതരണ യൂണിറ്റുകൾ ഓരോന്നായി അടയ്ക്കുകയായിരുന്നു.

Related Articles

Latest Articles