Monday, April 29, 2024
spot_img

നിസ്തുലമായ ധർമ്മസേവകനെ തേടി മറ്റൊരു ദേശീയ പുരസ്‌കാരം കൂടി ! ശാശ്വത് സനാതന പ്രതിഷ്ഠാനിൻ്റെ ഇക്കൊല്ലത്തെ “ശ്രീ അരബിന്ദോ സമ്മാൻ” ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യ കെ.ആർ മനോജ് ജിയ്ക്ക് ; ദില്ലിയിലെ യോഗേശ്വർ ദേവി ദയാൽ മഹാ മന്ദിരിൽ നാളെ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും

ശാശ്വത് സനാതന പ്രതിഷ്ഠാനിൻ്റെ ഇക്കൊല്ലത്തെ “ശ്രീ അരബിന്ദോ സമ്മാൻ” ദേശീയപുരസ്കാരത്തിന് ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യ കെ.ആർ മനോജ് ജി അർഹനായി. നിസ്തുലമായ ധർമ്മസേവനമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. നാളെ (28/10/2023) ദില്ലിയിലെ യോഗേശ്വർ ദേവി ദയാൽ മഹാ മന്ദിരിൽ നടക്കുന്ന സമ്മേളനത്തിൽ അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങും.

തന്റെ രചനകളിലൂടെയും ജീവിതത്തിലൂടെയും ഭാരതത്തിന്റെ ചൈതന്യവും ധർമ്മവും നിസ്വാർത്ഥ സേവനത്തിലൂടെ ഉയർത്തിപ്പിടിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും നൽകുന്ന അംഗീകാരമാണ് ” ശ്രീ അരബിന്ദോ സമ്മാൻ ” എന്ന ദേശീയ പുരസ്കാരം.

അധ്യായന (പഠനം) അനുഷ്ഠാന (അഭ്യാസം) പ്രചാരണ (പ്രമോഷൻ) അധ്യാപന (അധ്യാപനം) സനാതന ധർമ്മ സംരക്ഷണ (സംരക്ഷണം) എന്നീ മഹത്തായ പഞ്ച കർത്തവ്യങ്ങൾ മുറുകെ പിടിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ആർഷവിദ്യാസമാജം. സനാതന ധർമ്മത്തിന്റെ ശരിയായ വിദ്യാഭ്യാസത്തിലൂടെ ലോകത്തെ മുഴുവൻ ശ്രേഷ്ഠമാക്കുക എന്ന ലക്ഷ്യത്തോടെ 1999-ൽ യോഗാചാര്യ കെ ആർ മനോജ് ജി സ്ഥാപിച്ച ആർഷവിദ്യാസമാജം, സനാതന ധർമ്മ പുനഃസ്ഥാപനത്തിലും യുവതീ യുവാക്കളിൽ ധർമ്മ ബോധം വളർത്തുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

Related Articles

Latest Articles