Friday, October 16, 2026

പൂഞ്ചിൽ വീണ്ടും ഭീകരാക്രമണം ! സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ വെടിവച്ചു ! തിരിച്ചടിച്ചെന്ന് സൈന്യം

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം.പൂഞ്ച് മേഖലയിൽ സൈനികർ സഞ്ചരിച്ച വാഹനങ്ങൾക്കു നേരെ ഭീകരർ വെടിയുതിർത്തു. ആക്രമണത്തിൽ കമാൻഡിങ് ഓഫീസറുടെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു.,സെെന്യം തിരിച്ചും വെടിയുതിർത്തു. ഇന്ന് വൈകുന്നേരം നടന്ന വെടിവെപ്പിൽ സെെനികർക്കാർക്കും പരിക്കുകളില്ല.

രജൗറി-പൂഞ്ച് മേഖലയിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ അടുത്തിടെ വർധനയുണ്ടായിട്ടുണ്ടെന്നും ഭീകരർക്ക് വിദേശസഹായങ്ങൾ പ്രത്യേകിച്ചും പാകിസ്ഥാന്റെ സഹായം ഭീകരർക്ക് ലഭിക്കുന്നുണ്ടെന്നും കരസേനാമേധാവി ജനറൽ മനോജ് പാണ്ഡെ ഇന്നലെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസംപൂഞ്ചിൽ സൈനികവാഹനങ്ങൾക്കുനേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ നാല് സെെനികർ വിരമൃത്യു വരിച്ചിരുന്നു. അഞ്ച് സെെനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു

Related Articles

Latest Articles