Tuesday, December 30, 2025

ജയപ്രകാശ് നാരായണായി അനുപം ഖേര്‍: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മുംബൈ: സ്വാതന്ത്ര്യസമര സേനാനിയും വിഖ്യാത രാഷ്ട്രീയ പ്രവര്‍ത്തകനുമായ ജയപ്രകാശ് നാരായണായി നടന്‍ അനുപം ഖേര്‍. അടിയന്തരാവസ്ഥക്കാലത്തെ കഥപറയുന്ന എമര്‍ജന്‍സി എന്ന സിനിമയിലാണ് താരം ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജെപി ആയുള്ള അനുപം ഖേറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റാഗ്രാം വഴി ഫോട്ടോ പുറത്തുവിട്ടത്.

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഏറ്റവും പ്രധാന എതിരാളി ആയിരുന്നു ലോകനായക് എന്നറിയപ്പെട്ട പ്രകാശ് നാരായണ്‍ അഥവാ, ജെപി. അടല്‍ ബിഹാരി വാജ്പേയ്, ലാല്‍ കൃഷ്ണ അദ്വാനി മുതലായവരോടൊപ്പം കോണ്‍ഗ്രസിനെ എതിര്‍ത്തതു കൊണ്ടു മാത്രം ഇന്ദിരാഗാന്ധിയുടെ ശത്രുത സമ്പാദിച്ചയാളാണ് ജെപി.

ബയോപിക് ചിത്രങ്ങളിലൂടെ പ്രശസ്തയായ ബോളിവുഡ് നടി കങ്കണ റണാവത് ആണ് ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യുന്നത്. ഇന്ദിരയായുള്ള കങ്കണയുടെ ഫസ്റ്റ് ലുക്ക് ഫോട്ടോ വന്‍ ജനശ്രദ്ധ നേടിയിരുന്നു. അടുത്ത വര്‍ഷത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Latest Articles