കോഴിക്കോട്: ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ജനങ്ങൾ പെരുവഴിയിലായാലും സർക്കാറിന് കുഴപ്പമില്ലെന്നും ദുരുദ്ദേശമുള്ളവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ട ആളാണ് മുഖ്യമന്ത്രിഎന്നും ചിലർക്ക് ഉദേശ്യ ലക്ഷ്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ആരെയാണെന്ന് അറിയില്ലെന്നും പാംപ്ലാനി തുറന്നടിച്ചു.
കർഷകർ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളെ പൂർണമായും അവഗണിച്ചുകൊണ്ടുള്ള മാപ്പാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്’- ബിഷപ്പ് വിമര്ശിച്ചു.അതേസമയം ബഫർ സോൺ വിഷയത്തിൽ കടുത്ത പ്രതിഷേധങ്ങൾ ആളി കത്തുമ്പോൾ മുഖ്യമന്ത്രി തുടർനടപടികൾ സ്വീകരിക്കാൻ ഉന്നതതലയോഗം വിളിച്ചിരിക്കുകയാണ്.ഇന്ന് വൈകിട്ട് മൂന്നിനാണ് യോഗം. യോഗത്തിൽ സുപ്രീംകോടതിയിൽ സ്വീകരിക്കേണ്ട സമീപനങ്ങൾ ചർച്ച ചെയ്യും.

