Thursday, May 2, 2024
spot_img

മുസ്ലിം വനിതകളെല്ലാം മോദിക്കൊപ്പമാണോ? ഏകീകൃത സിവിൽകോഡിനെതിരെയുള്ള സി.പി.എമ്മിന്റെ ജനകീയ ദേശീയ സെമിനാറിൽ ഒരൊറ്റ മുസ്ലിം വനിതാ പ്രതിനിധി പോലുമില്ല; ഇടത് സർക്കാരിനെ വാരിയലക്കി മാധ്യമപ്രവർത്തകൻ

ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സി.പി.എമ്മിന്റെ ജനകീയ ദേശീയ സെമിനാർ ജൂലൈ 15 ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുകയാണ്. സി.പി.ഐ(എം)ന്റെ ജനറൽ സെക്രട്ടറിയായ സീതാറാം യെച്ചൂരിയാണ് സെമിനാർ ഉദ്ഘാടനം ചെയ്യുന്നത്. ഇപ്പോഴിതാ, സി.പി.എമ്മിന്റെ ഈ സെമിനാറിൽ ഒരൊറ്റ മുസ്ലിം വനിതാ പ്രതിനിധി പോലും ഇല്ലെന്നത് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഒരു മാധ്യമപ്രവർത്തകൻ. രജി കുമാർ എന്നയാളാണ് 5 ചോദ്യങ്ങളുമായി സി.പി.എമ്മിനെതിരെ തുറന്നടിച്ചിരിക്കുന്നത്.

മുസ്ലിം വനിതകളെല്ലാം മോദിക്കൊപ്പമാണോ?, “പെണ്ണിനെന്താ ഇവിടെ കാര്യം? ഞങ്ങൾ ആണുങ്ങൾ എല്ലാം തീരുമാനിച്ചുകൊള്ളും” എന്നതാണോ സംഘാടകരുടെ നയം? അങ്ങനെ നിരവധി ചോദ്യങ്ങളാണ് രജി കുമാർ ചോദിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പൊതു വ്യക്തിനിയമത്തെ എതിർക്കാൻ നടത്തുന്ന മഹാ ദേശീയ യോഗത്തിൽ ഒരൊറ്റ മുസ്ലിം വനിതാ പ്രതിനിധി പോലുമില്ല!

  1. മുസ്ലിം വനിതകളെല്ലാം മോദിക്കൊപ്പമാണോ?
  2. മുസ്ലിം വനിതകൾ പരപുരുഷന്മാർക്കൊപ്പം വേദി പങ്കിടരുത് എന്നതാണോ?
  3. സതീദേവിയും ബീനാ ഫിലിപ്പും വേദിയിലുണ്ടാകാമെങ്കിൽ പ്രമുഖ മുസ്ലിം വനിതകളെയും വിളിക്കാമായിരുന്നല്ലോ?
  4. അവരെ വിളിക്കാതിരുന്നതാണോ, വിളിച്ചിട്ടും ആരും വരാതിരുന്നതാണോ, അതോ, വിളിക്കരുത് എന്ന് ആരെങ്കിലും നിർദേശിച്ചതാണോ?
  5. “പെണ്ണിനെന്താ ഇവിടെ കാര്യം? ഞങ്ങൾ ആണുങ്ങൾ എല്ലാം തീരുമാനിച്ചുകൊള്ളും” എന്നതാണോ സംഘാടകരുടെ നയം?

Related Articles

Latest Articles