Friday, May 17, 2024
spot_img

മദ്യലഹരിയിൽ ബാറിൽ വാക്കുതർക്കം; യുവാവ് കുത്തേറ്റ് മരിച്ചു, അക്രമി ഓടി രക്ഷപ്പെട്ടു

കണ്ണൂർ: മദ്യലഹരിയിൽ ബാറിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. കണ്ണൂർ കാട്ടാമ്പള്ളിയിലെ ബാറിൽ കഴിഞ്ഞ ദിവസം രാത്രി 12 മണിക്കാണ് കൊലപാതകം നടന്നത്. ചിറക്കൽ കീരിയാട് സ്വദേശി റിയാസ് ആണ് മരിച്ചത്.

അതേസമയം, കൊലപാതകത്തിൽ പ്രതിയെ പിടികൂടാനായില്ല. പ്രതിയെന്ന് സംശയിക്കുന്ന നിസാം ഓടി രക്ഷപ്പെട്ടെന്ന് പോലീസ് അറിയിച്ചു. പ്രതിക്കായി അന്വേഷണം പുരോഗമിക്കുന്നു.

Related Articles

Latest Articles