Tuesday, April 30, 2024
spot_img

ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന വളർച്ചയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം; ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ

ദില്ലി: രാജ്യത്ത് വ്യാവസായിക ഉൽപ്പാദന വളർച്ചയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. മെയ് മാസത്തിലെ വ്യവസായിക ഉൽപ്പാദന വളർച്ച 5.2 ശതമാനമായാണ് ഉയർന്നത്. വ്യാവസായിക ഉൽപ്പാദന സൂചികയുടെ അടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം എംപ്ലിമെന്റേഷൻ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. ഏപ്രിൽ മാസം 4.5 ശതമാനമാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയ വളർച്ചാ നിരക്ക്.

പ്രധാനമായും ഉൽപ്പാദന, ഖനന മേഖലകളിലെ മികച്ച പ്രകടനമാണ് മെയ് മാസത്തിൽ വളർച്ച നിരക്ക് കൂടാൻ സഹായിച്ച പ്രധാന ഘടകം. ഏപ്രിൽ മാസത്തിൽ ഉൽപ്പാദന മേഖലയിലെ വളർച്ച 4.9 ശതമാനമായിരുന്നെങ്കിൽ, മെയ് മാസത്തിൽ ഇത് 5.7 ശതമാനമായാണ് വർദ്ധിച്ചത്. അതേസമയം, ഏപ്രിലിൽ 1.1 ശതമാനം ഇടിവ് നേരിട്ട വൈദ്യുതി ഉൽപ്പാദനം 0.9 ശതമാനമായി ഉയർന്നിട്ടുണ്ട്.

ഖനന ഉൽപ്പാദനം കഴിഞ്ഞ മാസത്തെ 5.1 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത്തവണ 6.4 ശതമാനമായി ഉയർന്നിട്ടുണ്ട്. മുൻ വർഷം ഇതേ കാലയളവിലെ ഖനന ഉൽപ്പാദനം 11.2 ശതമാനമായിരുന്നു. സിമന്റ്, കൽക്കരി, രാസവളങ്ങൾ, വൈദ്യുതി വ്യവസായങ്ങൾ എന്നിവയുടെ ഉൽപ്പാദനം എന്നിവ വർദ്ധിച്ചതിനെത്തുടർന്ന് കോർ മേഖലയിലെ ഉൽപ്പാദനം 18.1 ശതമാനമായിട്ടുണ്ട്.

Related Articles

Latest Articles