Sunday, May 5, 2024
spot_img

എല്ലാ പതിവുകളും തെറ്റിച്ച് കേരളാ ഗവർണർ സാധാരണക്കാരുടെ മിഠായി തെരുവിലെത്തി; അപ്രതീക്ഷിത അതിഥിയെ കയ്യടികളോടെ സ്വീകരിച്ച് ജനങ്ങൾ; എസ് എഫ് ഐ യുടെ ഭീഷണി തോട്ടിലെറിഞ്ഞ് ചങ്കുറപ്പ് തെളിയിച്ച് ആരിഫ് മൊഹമ്മദ് ഖാൻ

കോഴിക്കോട്: എല്ലാ പതിവുകളും തെറ്റിച്ച് കേരളാ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ മിഠായി തെരുവ് സന്ദർശനം. വി ഐ പി കൾ തിരിഞ്ഞു നോക്കാത്ത സാധാരണക്കാരുടെ മിഠായി തെരുവിലെത്തിയ അപ്രതീക്ഷിത അതിഥിയെ കയ്യടികളോടെയും മുദ്രാവാക്യം വിളികളോടെയുമാണ് ജനങ്ങൾ സ്വീകരിച്ചത്. സർവ്വകലാശാലയിൽ കാലു കുത്തിക്കില്ലെന്ന എസ് എഫ് ഐ ഭീഷണി നിലനിക്കുമ്പോഴാണ് ഗവർണർ ജനങ്ങളിലേക്കിറങ്ങി നടന്നത്. അദ്ദേഹം കടകൾ സന്ദർശിക്കുകയും ജനങ്ങളോട് സംവദിക്കുകയും ഹൽവ കഴിക്കുകയും ചെയ്‌തു. സി ഐ ടി യു വിനും ഇടതുപക്ഷ വ്യാപാര സംഘടനകളുടെയും സ്വാധീന മേഖലയിലാണ് ഗവർണർക്ക് വലിയ സ്വീകരണം ലഭിച്ചത്. ജനങ്ങൾ അദ്ദേഹത്തെ സമീപിച്ച് ആശംസകളും പിന്തുണയും അറിയിക്കുകയും സെൽഫി എടുക്കുകയും ചെയ്തു.

നേരത്തെ സർവ്വകലാശാലാ ക്യാമ്പസ്സിൽ വച്ച് പോലീസിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. തിരുവനന്തപുരത്ത് താൻ മൂന്നു തവണ ആക്രമിക്കപ്പെട്ടു. ഇതിൽ താൻ കാറിൽ നിന്നിറങ്ങിയപ്പോൾ മാത്രമാണ് പോലീസ് ഇടപെട്ടത് . പോലീസിന്റെ സഹായത്തോടെയാണ് ഗവർണറെ അധിക്ഷേപിക്കുന്ന ബാനറുകൾ സർവ്വകലാശാലയിൽ ഉയർത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് പോലീസിന്റെ സുരക്ഷ തനിക്ക് വേണ്ടന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം മിഠായി തെരുവിലേക്ക്
തിരിച്ചത്. ഗവർണർ സർക്കാർ പോരിൽ ജനങ്ങളുടെ പിന്തുണ ഗവർണർക്കൊപ്പമാണെന്ന സന്ദേശമാണ് ഗവർണറുടെ ഇന്നത്തെ പദയാത്ര.

Related Articles

Latest Articles