Monday, May 6, 2024
spot_img

കേരളീയത്തിന്റെ പേരിൽ പിണറായി വിജയൻ ഖജനാവിൽ നിന്ന് മുടിപ്പിച്ചത് കോടികൾ|PINARAYI VIJAYAN

ജനങ്ങളുടെ ക്ഷേമ പ്രവർത്തങ്ങൾക്ക് ഖജനാവിൽ പണമില്ലന്ന് പറഞ്ഞ് അലറുന്ന പിണറായി സർക്കിന് തിരിച്ചടി കിട്ടി തുടങ്ങി , , പിണറായി സർക്കാർ ചിലവാക്കിയ കണക്കുകൾക്ക് സർക്കാർ ഇപ്പോൾ ഇരുട്ടിൽ തപ്പുകയാണ് .രണ്ടാഴ്ചയ്ക്കുള്ളിൽ വരവുചെലവു കണക്കുകൾ പുറത്തുവിടുമെന്നു പ്രഖ്യാപിച്ച് കേരളപ്പിറവിക്കു തലസ്ഥാനത്തു സംഘടിപ്പിച്ച ‘കേരളീയം’ മേളയുടെ കണക്ക് ഒരു മാസമായിട്ടും സർക്കാർ ലഭ്യമാക്കുന്നില്ല. വിവിധ വകുപ്പുകളോടു വിവരാവകാശ നിയമപ്രകാരം കണക്ക് ആവശ്യപ്പെട്ടപ്പോൾ പബ്ലിക് റിലേഷൻസ് വകുപ്പും പൊതുഭരണ വകുപ്പും മാത്രമാണ് വ്യക്തമായ മറുപടി നൽകിയത്. മറ്റു പല വകുപ്പുകളും വിവരം ലഭ്യമല്ലെന്നറിയിച്ച് ഒഴിഞ്ഞു.

സർക്കാരിനു സാമ്പത്തിക ബാധ്യത കുറവാണെന്നും സ്പോൺസർഷിപ്പിലൂടെയാണു പല പരിപാടികളും സംഘടിപ്പിച്ചതെന്നും മന്ത്രിമാർ അവകാശപ്പെട്ടെങ്കിലും സ്പോൺസർഷിപ്പിന്റെ കണക്കു ചോദിച്ചപ്പോൾ ‘ഇല്ല’ എന്നാണുത്തരം.നവംബർ 1 മുതൽ 7 വരെ നടന്ന മേളയ്ക്കായുള്ള പിരിവിനെക്കുറിച്ചു പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ കണക്കുകൾ അറിയിക്കുമെന്നാണു സംഘാടകസമിതി ചെയർമാനായ മന്ത്രി വി.ശിവൻകുട്ടി നവംബർ 6 നു വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്. ‘കേരളീയം’ കഴിഞ്ഞ് അതിന്റെ നേട്ടങ്ങൾ വിവരിക്കാൻ മുഖ്യമന്ത്രി വിളിച്ച വാർത്താസമ്മേളനത്തിലും കണക്കു വെളിപ്പെടുത്തിയില്ല.

27.12 കോടി രൂപയാണു ബജറ്റ് നിശ്ചയിച്ചതെന്നും ബാക്കി സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയെന്നുമാണു സർക്കാർ പരസ്യമായി പറയുന്ന കണക്ക്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടു മന്ത്രിമാരുടെ നേതൃത്വത്തിൽ 25 സെമിനാറുകളാണു സംഘടിപ്പിച്ചത്. ഇതിന്റെ ചെലവും സ്പോൺസർഷിപ്പിലൂടെയായിരുന്നു.

പ്രദർശനങ്ങൾ, ഇൻസ്റ്റലേഷനുകൾ എന്നിവയ്ക്കും അനുബന്ധ പരിപാടികൾക്കുമായി 4.83 കോടി രൂപ ചെലവിട്ടെന്നു പബ്ലിക് റിലേഷൻസ് വകുപ്പു വ്യക്തമാക്കി. മീഡിയ പബ്ലിസിറ്റി കമ്മിറ്റിയുടെ നിർദേശപ്രകാരം സംഘടിപ്പിച്ച പരിപാടികളുടെ ബില്ലുകൾ ലഭിക്കുന്നതേയുള്ളൂവെന്നും കിട്ടുന്ന മുറയ്ക്ക് കണക്കുകൾ നൽകാമെന്നും അവർ വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിൽ പറഞ്ഞു.അതിഥികൾ, കലാപ്രവർത്തകർ, ട്രേഡ് ഫെയറിന് എത്തിയവർ, പ്രമുഖ ഷെഫുകൾ എന്നിവരുടെ താമസ സൗകര്യത്തിനായി 65.14 ലക്ഷം രൂപ ചെലവായെന്നു പൊതുഭരണ വകുപ്പ് അറിയിച്ചു.

പിണറായി സർക്കാരിന്റെ ചിലവാക്കിയ മൊത്ത കണക്കുനോക്കിയാൽ കോടികളുടെ വെട്ടിപ്പായിരിക്കും കാണാൻ സാധിക്കുക , പിണറായി സർക്കാർ സ്വന്തം ആഡംബരങ്ങൾക്ക് ചിലവാക്കിയ പണം ഉണ്ടകിൽ തന്നെ പകുതി ജനങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കാം ,എന്നാൽ നമ്മുടെ മുഖ്യമന്ത്രി ജനങ്ങളെ സേവിക്കാൻ വേണ്ടി അതികാരത്തിൽ കയറിയതല്ലാ എന്ന് എല്ലാവര്ക്കും അറിയാം , അവർക്ക് അകെ ഉള്ള ലക്‌ഷ്യം ഭരണത്തിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് എങ്ങനെയും സംസ്ഥാനത്തെ മുടുപ്പിച്ചിട് ഇറങ്ങുക എന്നതാണ്

Related Articles

Latest Articles