Sunday, May 12, 2024
spot_img

പൂഞ്ചി കമ്മിഷന്‍: സര്‍ക്കാരിന് സ്വാതന്ത്ര്യം; കൂടുതല്‍ പ്രതികരണത്തിനില്ല; നിലപാട് വ്യക്തമാക്കി ഗവർണർ

ദില്ലി: പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശയില്‍ നിലപാടെടുക്കാന്‍ സര്‍ക്കാരിന് സ്വാതന്ത്ര്യമുണ്ടെന്ന് ഗവര്‍ണര്‍ (Arif Mohammad Khan) ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവര്‍ എന്തുകൊണ്ട് അങ്ങനെ നിലപാടെടുക്കുന്നു എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. പേഴ്സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ അനാവശ്യമാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാഷ്ട്രീയപാർട്ടികളുടെ കേഡർമാരെ വളർത്താനുള്ള സംവിധാനമല്ല പെൻഷൻ സമ്പ്രദായമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സർക്കാർ ജീവനക്കാരും പെൻഷനിലേക്ക് വിഹിതം അടയ്ക്കുന്നുണ്ട്. പേഴ്‌സണൽ സ്റ്റാഫിലെത്തുന്നവർ രണ്ട് വർഷം കഴിഞ്ഞാൽ പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. എന്നിട്ടും ഇവർക്ക് പെൻഷൻ നൽകുന്നത് ഖജനാവിൽ നിന്നാണെന്നും അതിനാലാണ് ഈ രീതിയെ എതിർക്കുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Related Articles

Latest Articles