Thursday, May 16, 2024
spot_img

I.N.D.I മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മല്ലികാർജുൻ ഖാർഗെയെ നിർദേശിച്ച് അരവിന്ദ് കെജ്‌രിവാൾ ! എതിരഭിപ്രായം പ്രകടിപ്പിക്കാതെ മുന്നണി നേതാക്കൾ ; രാഹുൽ ഗാന്ധി ഇന്ത്യ മുഴുവൻ നടന്നത് വെള്ളത്തിൽ വരച്ച വരയാകുമോ ?

ദില്ലി : 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ I.N.D.I മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെ പേര് നിര്‍ദേശിച്ച് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാൾ. ഇതേ നിർദേശം തന്നെയാണ് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജിയും മുന്നോട്ട് വച്ചത്. ദില്ലിയിൽ നടന്ന സഖ്യത്തിന്റെI.N.D.I മുന്നണി യോഗത്തിലായിരുന്നു നിർദേശം. നിർദേശത്തിൽ ആരും എതിരഭിപ്രായം പ്രകടിപ്പിച്ചില്ല.

മികച്ച ഭൂരിപക്ഷത്തില്‍ മുന്നണി ജയിക്കുക എന്നതാണ് പ്രധാനകാര്യമെന്നും അതിന് ശേഷം ജനാധിപത്യപരമായ രീതിയില്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കട്ടെയെന്നുമായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.

‘എംപിമാര്‍ ഇല്ലെങ്കില്‍ പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിച്ചിട്ട് എന്ത് പ്രയോജനം? നമ്മള്‍ ആദ്യം ഒറ്റക്കെട്ടായി പോരാടി ഭൂരിപക്ഷം കൊണ്ടുവരാന്‍ ശ്രമിക്കണം’ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നിര്‍ദേശം സംബന്ധിച്ച് വാര്‍ത്തസമ്മേളനത്തില്‍ ഖാര്‍ഗെ പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ ശരദ് യാദവ്, ലാലു യാദവ്, നിതീഷ് കുമാര്‍, സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, എം.കെ. സ്റ്റാലിന്‍, അഖിലേഷ് യാദവ് എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

Related Articles

Latest Articles