Friday, October 2, 2026

ലഹരി കേസ്: ആര്യന്‍ ഖാന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ്; എല്ലാ വെള്ളിയാഴ്ചയും മുംബൈയിലെ എന്‍സിബി ഓഫിസില്‍ ഹാജരാവണമെന്ന നിബന്ധന ഒഴിവാക്കി കോടതി

മുംബൈ: കപ്പലിലെ മയക്കുമരുന്ന് കേസില്‍ പ്രതി ആര്യന്‍ ഖാന്റെ (Aryan Khan) ജാമ്യ വ്യവസ്ഥയില്‍ ഇളവ് വരുത്തി ബോംബെ ഹൈക്കോടതി. എല്ലാ വെള്ളിയാഴ്ചയും മുംബൈയിലെ എന്‍സിബി ഓഫീസില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ്.

ജസ്റ്റിസ് എന്‍ ഡബ്ല്യൂ സാംബ്രെയാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. മതിയായ സമയം നല്‍കിയാല്‍ എന്‍സിബി എപ്പോള്‍ എവിടെ വിളിച്ചാലും ആര്യന്‍ എത്തുമെന്ന് അപേക്ഷ പരിശോധിച്ച ശേഷം ജസ്റ്റിസ് സാംബ്രെ അഭിപ്രായപ്പെട്ടു. അതേസമയം എന്നാല്‍ എന്‍സിബി ഓഫീസ് ഒഴികെ മറ്റിടങ്ങളിലേക്കാണ് യാത്ര ചെയ്യുന്നതെങ്കില്‍, അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി.

ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു

Related Articles

Latest Articles