Sunday, September 20, 2026

ടി20 പരമ്പര ;ജസ്പ്രിത് ബുമ്രയുടെ തിരിച്ചുവരവ് വൈകും

മൊഹാലി: ഇന്ത്യ- ഓസ്‌ട്രേലിയ ടി20 പരമ്പര ഇന്ന് തുടങ്ങുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്നത് പേസര്‍ ജസ്പ്രിത് ബുമ്രയുടെ തിരിച്ചുവരവിനാണ്. പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഏഷ്യാ കപ്പ് നഷ്ടമായിരുന്നു. ബുമ്രയുടെ അഭാവം ടി20യെ നന്നായി ബാധിക്കുകയും ചെയ്തിരുന്നു.

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്നു ബുമ്ര. ഹര്‍ഷല്‍ പട്ടേലും ബുമ്രയ്‌ക്കൊപ്പം അക്കാദമിയിലുണ്ടായിരുന്നു. ഇരുവരും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ തിരിച്ചെത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പ്ലയിംഗ് ഇലവന്‍ പുറത്തുവന്നപ്പോള്‍ ബുമ്രയുടെ പേരില്ല. ഹര്‍ഷലാണ് കളിക്കുന്നത്. മറ്റു രണ്ട് പേസര്‍മാരായി ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ് എന്നിവരും ടീമിലുണ്ട്.

Related Articles

Latest Articles