Monday, April 29, 2024
spot_img

ഇന്ത്യന്‍ ആര്‍മിയ്ക്കായി വാഹനം നിര്‍മ്മിക്കാന്‍ ഇന്ത്യൻ കരുത്തർ !ആര്‍മിയുമായി 800 കോടിയുടെ കരാറിലേർപ്പെട്ട് അശോക് ലെയ്‌ലാന്‍ഡ്

ഇന്ത്യന്‍ ആര്‍മിക്കായി വാഹനം നിര്‍മ്മിക്കാനുള്ള കരാര്‍ നേടി രാജ്യത്തെ പ്രമുഖ ഹെവി വാഹന നിർമ്മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ്. 800 കോടി രൂപയുടെ കരാറിലാണ് സൈന്യവുമായി കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്. ഒരുവർഷത്തിനുള്ളിൽ വാഹനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് അശോക് ലെയ്‌ലാന്‍ഡ് അധികൃതർ അറിയിച്ചു.ഇന്ത്യന്‍ ആര്‍മിക്കായി ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന കമ്പനിയാണ് അശോക് ലെയ്‌ലാന്‍ഡ്.

ഫീല്‍ഡ് ആര്‍ട്ടിലറി ട്രാക്ടേഴ്സ്(FAT4x4), ഗണ്‍ ടോവിങ് വെഹിക്കിള്‍സ്്(GTV6x6) എന്നിവയടക്കമുള്ള വാഹനങ്ങളാണ് ഇന്ത്യന്‍ ആര്‍മിക്കായി കമ്പനി നിർമ്മിച്ച് കൈമാറുക. തോക്ക് ഘടിപ്പിക്കാനുള്ള സൗകര്യങ്ങൾ ഈ വാഹങ്ങളിലുണ്ടയിരിക്കും. പ്രതിരോധ വാഹനങ്ങളുടെ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കരാർ പ്രചോദനമാണെന്ന് അശോക് ലെയ്‌ലാന്‍ഡ് എംഡിയും സിഇഒയുമായ ഷെനു അഗര്‍വാള്‍ പറഞ്ഞു.

Related Articles

Latest Articles