Thursday, January 8, 2026

തലസ്ഥാനനഗരിയിൽ പെണ്‍വാണിഭ റാക്കറ്റ് അറസ്റ്റിൽ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ 18 പേർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ പ്രവര്‍ത്തിച്ചുവന്ന പെണ്‍വാണിഭ റാക്കറ്റ് പിടിയില്‍. ഉത്തരേന്ത്യയില്‍ നിന്ന് സ്ത്രീകളെയെത്തിച്ച്‌ നഗരത്തില്‍ പ്രവര്‍ത്തിച്ചുവന്ന പെണ്‍വാണിഭ സംഘമാണ് പിടിയിലായത്. അസം പോലീസെത്തി ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ 9 സ്ത്രീകളും, 9 പുരുഷന്മാരുമാണ് തമ്പാനൂരിലെയും, മെഡിക്കല്‍ കോളജിനടുത്തെയും ഹോട്ടലുകളില്‍ നിന്നു പിടിയിലായത്. സംഭവത്തിൽ പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരും, അസം സ്വദേശികളുമായ മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരും രണ്ടു മറുനാടന്‍ തൊഴിലാളികളെയും പോലീസ് പിടികൂടിയിട്ടുണ്ട്.

ലോക്ക്ഡൗൺ സമയത്ത് കെട്ടിട നിര്‍മ്മാണത്തൊഴിലാളികള്‍ എന്ന വ്യാജേനയാണ് യുവതികളെ തിരുവനന്തപുരത്തേയ്ക്ക് കടത്തിക്കൊണ്ടുവന്നത്. ഈ മാസം 11-ന് മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇരുവരുടെയും ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നു മനസ്സിലാക്കിയത്. ഷാഡോ പൊലീസുമായി ചേര്‍ന്നായിരുന്നു ഹോട്ടലിൽ റെയ്ഡ് നടത്തിയത്. അതേസമയം പ്രതികളെ ഉടന്‍ അസമിലേക്കു കൊണ്ടുപോകും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles