Saturday, May 25, 2024
spot_img

പതിറ്റാണ്ടുകൾ യു പി യെ വിറപ്പിച്ച ഗുണ്ടാ സാമ്രാജ്യത്തിന്റെ പതനം പൂർണ്ണം; ക്രമസമാധാനം ഉറപ്പുവരുത്തൻ പൊലീസിന് യോഗിയുടെ നിർദ്ദേശം; പൂർണ്ണ പിന്തുണയുമായി കേന്ദ്ര സർക്കാർ, ആവശ്യമെങ്കിൽ കേന്ദ്ര സേന

ലഖ്‌നൗ: അതീഖ് അഹമ്മദിന്റെയും സഹോദരൻ അഷറഫ് അഹമ്മദിന്റെയും അപ്രതീക്ഷിത കൊലപാതകത്തോടെ പതിറ്റാണ്ടുകൾ യു പി യെ വിറപ്പിച്ച ഗുണ്ടാസമ്രാജ്യത്തിന്റെ പതനം പൂർണ്ണമായി . ഇന്നലെ പോലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും വഴിയാണ് മാദ്ധ്യമ പ്രവർത്തകർ എന്ന വ്യാജേനയെത്തിയ യുവാക്കൾ പോയിന്റ് ബ്ലാങ്കിൽ നിന്ന് അതീഖിനെ കൊലപ്പെടുത്തിയത്. ക്രമസമാധാനം ഉറപ്പുവർത്തതാണ് പൊലീസിന് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൂർണ്ണ പിന്തുണ ഉറപ്പുനല്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആവശ്യമെങ്കിൽ കേന്ദ്ര സേന ഉത്തർപ്രദേശിലെത്തുമെന്നാണ് സൂചന. നിർണ്ണായക കേന്ദ്രങ്ങളിലെല്ലാം സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

മകന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനാകാത്തതു സംബന്ധിച്ച ചോദ്യത്തിനു മാധ്യമങ്ങളോട് മറുപടി പറയുന്നതിനിടെയാണ് അതിഖിനു നേരെ വെടിവയ്പ്പുണ്ടായത്. ‘‘അവർ കൊണ്ടു പോയില്ല, അതിനാൽ പോയില്ല’’ – എന്നായിരുന്നു മകന്റെ അന്ത്യകർമങ്ങളിൽ പോകാനാകാത്തത് സംബന്ധിച്ച് അതിഖിന്റെ പ്രതികരണം. അതിഖിന് ഐഎസ്ഐയുമായും ലഷ്കറെ തയിബയുമായും ബന്ധമുണ്ടെന്ന് യുപി പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു.

Related Articles

Latest Articles