ഇടുക്കി: അടിമാലി ചാറ്റുപാറയിൽ പെട്രോൾ നിറച്ച കുപ്പി എറിഞ്ഞുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാറ്റുപാറ ചുണ്ടേക്കാട്ടിൽ സുധീഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
ഈ ഏറ്റുമുട്ടലിൽ ഇരുകൂട്ടരും പെട്രോൾ നിറച്ച കുപ്പിയെറിഞ്ഞു. ഇതിൽ പരിക്കേറ്റ സുധീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

