Monday, May 6, 2024
spot_img

മെൽബണിലെ സ്വാമിനാരായൺ ക്ഷേത്രത്തിന് നേരെ അതിക്രമം;അക്രമണത്തത്തിനു പിന്നിൽ ഖാലിസ്ഥാനികളെന്ന് സൂചന

മെൽബൺ : ഓസ്‌ട്രേലിയയിലെ ഹൈന്ദവ ക്ഷേത്രത്തിന് നേരെ അതിക്രമം. മെൽബണിൽ മിൽ പാർക്ക് ഏരിയയിലെ ബിഎപിഎസ് സ്വാമിനാരായൺ ക്ഷേത്രമാണ് ആക്രമിക്കപ്പെട്ടത്.

ക്ഷേത്രമതിലിന് ചുറ്റും അക്രമകാരികൾ ഖലിസ്ഥാനി മുദ്രാവാക്യങ്ങൾ എഴുതി. ഹിന്ദുക്കൾക്കെതിരായ മുദ്രാവാക്യങ്ങളും ഇന്ത്യാ വിരുദ്ധ വാക്യങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പ്രസ്താവനകളും മതിലിൽ എഴുതി പിടിപ്പിച്ചു.കൂടാതെ ഖാലിസ്ഥാനി ഭീകരനായ ഭിന്ദ്രൻവാലെയെ പ്രശംസിച്ചുള്ള മുദ്രാവാക്യങ്ങളും എഴുതി വച്ചിട്ടുണ്ട് . സ്പ്രേ പെയിന്റ് ഉപയോഗിച്ചാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയിരിക്കുന്നത്. ആക്രമണം നടത്തിയത് ഖാലിസ്ഥാൻ അനുകൂലികളാണെന്നാണ് മുദ്രാവാക്യങ്ങളിലൂടെ മനസിലാക്കാനാകുന്നത്.

Related Articles

Latest Articles