Thursday, October 15, 2026

കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് നേരെ ആക്രമണം; സിപിഎം പഞ്ചായത്തംഗം ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ

കോട്ടയം: തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് നേരെ ആക്രമണം. വീട് കയറിയാണ് ആക്രമണം നടത്തിയത്. സിപിഎം പഞ്ചായത്തംഗത്തിന്‍റെ നേതൃത്വത്തിലായിരുന്നു പരാക്രമം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാര്‍, ബ്ലോക്ക് സെക്രട്ടറി ആന്‍റോ ആന്‍റണി എന്നിവര്‍ക്ക് സിപിഎം ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റു. നിലവിൽ ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സിപിഎം ശക്തികേന്ദ്രമായ മണികണ്ഠവയല്‍ എന്ന സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസിന്‍റെ യൂണിറ്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിലേക്ക് കലാശിച്ചതെന്നാണ് ആരോപണം. സി.പി.എം പഞ്ചായത്തംഗം ബൈജു വിജയന്‍, ബ്രാഞ്ച് സെക്രട്ടറി സുനില്‍, മിജു എന്നിവർ ഉൾപ്പടെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു.

ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഭവനഭേദനം എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

Related Articles

Latest Articles