Wednesday, October 28, 2026

രാജ്യത്ത് കോവിഡിൽ കൂടുതൽ ആശ്വാസം; പ്രതിദിന രോഗികൾ കുറയുന്നു; കേരളത്തിൽ മൂന്നാം തരംഗം മൂർദ്ധന്യാവസ്ഥയിലേയ്ക്ക്

ദില്ലി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു (Covid india). 24 മണിക്കൂറിനിടെ 2,35,532 പേർക്കാണ് ഇന്ന് രോഗം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 2.50 ലക്ഷത്തിലധികം പേർക്കായിരുന്നു രോഗം. മൂന്നാം തരംഗത്തിനിടയിൽ കോവിഡ് ബാധിതരിൽ രേഖപ്പെടുത്ത നേരിയ കുറവ് ആശ്വാസകരമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 871 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ 20.04 ലക്ഷം പേരാണ് നിലവിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 13.39 ശതമാനമാണ് രാജ്യത്തെ ടിപിആർ. അതേസമയം 3,35,939 പേർ രോഗമുക്തരായി. പ്രതിദിന രോഗികളേക്കാൾ ഒരു ലക്ഷത്തിലധികം പേരാണ് രോഗമുക്തി നേടിയത്. ഇതിനോടകം 165.04 കോടി വാക്‌സിൻ ഡോസുകൾ രാജ്യത്ത് വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മൂന്നാം തരംഗത്തിന്റെ മൂർദ്ധന്യാവസ്ഥ കുറഞ്ഞ് വരികയാണെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.

എന്നാൽ കേരളത്തിൽ കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം ഇപ്പോഴും മൂർദ്ധന്യാവസ്ഥയിലാണെന്നാണ് നിഗമനം. ദിവസേന അരലക്ഷത്തിൽ കൂടുതൽ രോഗികളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 54,537 പേര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ 2323, കണ്ണൂര്‍ 2314, പത്തനംതിട്ട 2021, വയനാട് 1379, കാസര്‍ഗോഡ് 1121 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധാ നിരക്ക്.

Related Articles

Latest Articles