Friday, April 26, 2024
spot_img

ഓസ്കർ യോ​ഗ്യത പട്ടികയിൽ തിളങ്ങി കാന്താര; മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിലെ മത്സര പട്ടികയിൽ

ബെംഗളൂരു : ഇന്ത്യയിൽ നിന്നുള്ള ഓസ്കർ മത്സര പട്ടികയിൽ ഇടം നേടി കന്നഡ ചിത്രം കാന്താര. മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിലെ മത്സര പട്ടികയിൽ ചിത്രം ഇടം നേടി. ഇനി പ്രധാന നോമിനേഷനിൽ ചിത്രം എത്തുന്നതിനായി ഓസ്കർ അം​ഗങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. ചിത്രം യോ​ഗ്യത പട്ടികയിൽ ഇടം നേടിയതിൽ സന്തോഷമുണ്ടെന്ന് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് അധികൃതർ വ്യക്തമാക്കി.

2022-ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര. 16 കോടി മുതൽമുടക്കിൽ പുറത്തിറങ്ങിയ ചിത്രം 400 കോടിയോളമാണ് തിയേറ്ററിൽ നിന്ന് നേടിയത്.

തെലുങ്ക് ചിത്രം ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം അവസാന പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച നടൻ, മികച്ച ദൃശ്യാവിഷ്‌കാരം എന്നീ വിഭാഗങ്ങളിലായാണ് ആർആർആർ മത്സരിച്ചത്

Related Articles

Latest Articles