Monday, October 12, 2026

ഒരു ദൃശ്യം മോഡൽ തിരക്കഥ ; മദ്യത്തിൽ വിഷം കല‍ര്‍ത്തിക്കൊന്ന കേസിൽ പോലീസിനെ വഴി തെറ്റിക്കാൻ ശ്രമം

ഇടുക്കി : അടിമാലിയിൽ മദ്യത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി സുധീഷ് പോലീസിനെ വഴി തെറ്റിക്കാൻ ശ്രമിച്ചതായി കണ്ടെത്തി. മരിച്ച കുഞ്ഞുമോന് ആരോഗ്യപ്രശ്നങ്ങളുണ്ടായപ്പോൾ മദ്യം വഴിയിൽ നിന്ന് കിട്ടിയതാണെന്ന് സുധീഷ് പ്രചരിപ്പിക്കുകയായിരുന്നു. പൊലീസിനെയും ഈ രീതിയിൽ തെറ്റിധരിപ്പിക്കാൻ സുധീഷിന് കഴിഞ്ഞു . മദ്യ കുപ്പി കത്തിച്ച് തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു .

പ്രതിയെ വിവിധ ഇടങ്ങളിൽ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. മദ്യം കഴിച്ച സ്ഥലം മദ്യം വാങ്ങിയ സ്ഥലം വിഷം വാങ്ങിയ കട എന്നിവിടങ്ങളിലാണ് തെളിവെടുക്കുക. കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിന്റെ പേരിൽ സുഹൃത്തായ മനോജിനെ കൊല്ലാനാണ് മദ്യത്തിൽ വിഷം കലർത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു. കുഞ്ഞുമോൻ മരിച്ചതോടെയാണ് പോലീസ് സുധീഷിനെ അറസ്റ്റ് ചെയ്യുന്നത്.

Related Articles

Latest Articles