Wednesday, May 22, 2024
spot_img

വീട്ടിൽ ആളില്ലാത്ത സമയം നോക്കി വീട്ടിനുള്ളിൽ കയറി എട്ടാംക്ലാസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; രക്ഷപ്പെട്ട പ്രതിയെ പിടികൂടി പോലീസ്

തിരുവനന്തപുരം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പുതിയതുറയിലാണ്. ആളില്ലാത്ത സമയം നോക്കി വീട്ടിൽ കയറുകയും പതിമൂന്നുക്കാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയിത പ്രതിയെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിൽ ലൂർദ്ദിപുരം കാക്കത്തോട്ടം കോളനിയിൽ വാടയ്ക്ക് താമസിക്കുന്ന പുതിയതുറ സ്വദേശി വിജിൻ ലോറൻസ് (23)നെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 8മണിയോടെയാണ് സംഭവം.

എട്ടാം ക്ലാരിയായ പെൺകുട്ടിയുടെ മാതാപിതാക്കൾ ഇളയ കുട്ടിയെയും കൊണ്ട് ആശുപത്രിയിൽ പോയ തക്കം നോക്കി പ്രതി വീട്ടിനുള്ളിൽ കടന്നു കൂടുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ കുട്ടിയുടെ നിലവിളിക്കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു. ഇതോടെ കാഞ്ഞിരംകുളം എസ് എച്ച് ഒ അജിചന്ദ്രന്റെ നേതൃത്വത്തിൽ എസ് ഐ സജീർ ഉൾപ്പെട്ട സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Latest Articles