തൃശ്ശൂര്‍: വിശാഖപ്പട്ടണത്ത് നിന്ന് ചെന്നൈ – തിരുവനന്തപുരം ട്രെയിനിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച
10.250 കിലോഗ്രാം കഞ്ചാവ് പിടികൂടി .കേസിൽ മൂന്ന് യുവാക്കളെ പിടികൂടി.നെയ്യാറ്റിൻകര വെള്ളറട നാടാ൪കോണ൦ സ്വദേശികളായ ബിജോയ് (25), ലിവി൯സ്റ്റൺ (21), മഹേഷ് (20) എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി എക്സൈസ് സംഘം പറഞ്ഞു.
പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ ഏകദേശം 5 ലക്ഷത്തോളം രൂപ വില വരു൦. അറസ്റ്റിലായ പ്രതികൾക്കെതിരെ എക്സൈസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കഴിഞ്ഞ ദിവസം രാവിലെയാണ് സംഘത്തെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്. പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും തൃശ്ശൂർ ആർപിഎഫു൦ തൃശ്ശൂർ എക്സൈസ് എ൯ഫോഴ്സ്മെന്റ് ആന്റ് ആന്റിനാ൪കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ട്രെയി൯ മാ൪ഗ്ഗമുള്ള മയക്കുമരുന്ന് കടത്തിനെതിരെ സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

