Friday, May 3, 2024
spot_img

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധപൂര്‍വ്വം സമരത്തിൽ പങ്കെടുപ്പിക്കാന്‍ ശ്രമം; രാജ്ഭവന്‍ മാര്‍ച്ചിനെതിരെ ഹര്‍ജിയുമായി ബിജെപി ഹൈക്കോടതിയില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുപ്പിക്കാന്‍ സിപിഎം നിര്‍ബന്ധപൂര്‍വ്വം ശ്രമിക്കുന്നുവെന്നാരോപിച്ച്‌ ബിജെപി ഹൈക്കോടതിയില്‍.ഹാജര്‍ ഉറപ്പാക്കിയാണ് സര്‍ക്കാര്‍ ജീവനക്കാരെ അടക്കം സമരത്തിന് ഇറക്കാൻ ശ്രമിക്കുന്നത്.ഇതു തടയണമെന്നാവശ്യപ്പെട്ടാണ് ബിജെപി അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

സംസ്ഥാന ഭരണതലവനായ ഗവര്‍ണര്‍ക്കെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കാന്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി ശ്രമിക്കുകയാണെന്ന് ആരോപിച്ച്‌ സംസ്ഥാന ചീഫ്സെക്രട്ടറി ഡോ. വിപി ജോയിക്കും അദേഹം കത്ത് നല്‍കിയിട്ടുണ്ട്.ഭരണത്തിലിരുന്ന് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കമാണ് ഇടതുമുന്നണിയുടെ രാജ്ഭവന്‍ ഘരാവോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. അഴിമതി, സ്വജനപക്ഷബാധം, സ്വര്‍ണക്കടത്ത് കേസ്, വിലക്കയറ്റം എന്നിവയില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണിത്. ഗവര്‍ണറുടെ നിലപാടിനെ ശരിവയ്ക്കുന്നതാണ് ഹൈക്കോടതി വിധി. വൈസ്ചാന്‍സലര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച്‌ ചാന്‍സലര്‍ക്കുള്ള അധികാരം ഈ വിധി വ്യക്തമാക്കുന്നു.

Related Articles

Latest Articles