Saturday, October 10, 2026

ഓട്ടോ ചാർജ് വർധന; മിനിമം ചാർജിന്റെ ദൂരം ഒന്നര കിലോമീറ്ററായി കുറയ്ക്കുമെന്ന് മന്ത്രി; അന്തിമ തീരുമാനം ഇന്നുണ്ടാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ചാർജ് വർധിപ്പിക്കുന്നതിനൊപ്പം തന്നെ മിനിമം ചാർജിന്റെ ദൂരം വർധിപ്പിക്കാനുള്ള തീരുമാനം ഗതാഗത വകുപ്പ് ഉപേക്ഷിച്ചു. മിനിമം ചാർജ് 30 രൂപയാക്കാനും ഇതിനുള്ള ദൂരപരിധി ഒന്നര കിലോമീറ്ററിൽ നിന്ന് രണ്ട് കിലോമീറ്ററായി ഉയർത്താനുമായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

ഈ തീരുമാനം പിൻവലിക്കുമെന്ന് ഇന്നലെ ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. ഇന്ന് ഗതാഗത സെക്രട്ടറിയുമായും ട്രാൻസ്പോർട്ട് വകുപ്പ് കമ്മീഷണറുമായും മന്ത്രി ആന്റണി രാജു ചർച്ച നടത്തും. ഇതിന് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക.

വിദ്യാർത്ഥികളുടെ കൺസഷൻ ശാസ്ത്രീയമായി പഠിച്ച് തീരുമാനമെടുക്കാൻ കമ്മീഷനെ വയ്ക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. അതേസമയം തമിഴ്നാട്ടിലെ പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്രാ നിരക്ക് കുറവാണെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. കെ സ്വഫ്റ്റിലെ നിരക്ക് മറ്റ് കെ എസ് ആർ ടി സി സർവീസുകളിലേതിന് സമാനമായിരിക്കുമെന്ന് മന്ത്രി വിശദീകരിച്ചു.

Related Articles

Latest Articles