Wednesday, May 22, 2024
spot_img

”ദി കശ്മീർ ഫയൽസ് കാണാൻ പോകുകയാണോ നിങ്ങൾ, എന്നാൽ പണം വേണ്ട…”; വൈറലായി ഓട്ടോ ഡ്രൈവറുടെ വാക്കുകൾ; വീഡിയോ കാണാം

വിമർശനങ്ങളെ അതിജീവിച്ച് തീയറ്ററുകളിൽ വിജയകരമായി തേരോട്ടം തുടരുകയാണ് ”ദി കശ്മീർ ഫയൽസ്”. ഇപ്പോഴിതാ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദി കശ്മീർ ഫയൽസ് കാണാനായി ഓട്ടോയിൽ തീയറ്ററിൽ എത്തിയ സ്ത്രീയിൽ നിന്നും പണം വാങ്ങാതെ ഓട്ടോ ഡ്രൈവർ(Auto driver refuses to charge passengers money for watching The Kashmir Files). സംഭവം എവിടെയാണ് നടന്നത് വ്യക്തമല്ല. പക്ഷെ ഇതുസംബന്ധിച്ച വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. ദി കശ്മീർ ഫയൽസ് ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയും ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

”ഞാൻ നിങ്ങൾക്ക് പണം തരാം എന്ന് വീണ്ടും ആ സ്ത്രീ ആവർത്തിക്കുന്നു. എന്നാൽ അയാൾ അത് വാങ്ങിക്കുന്നില്ല. നിങ്ങൾ കശ്മീർ ഫയൽസ് കാണാൻ വന്നതല്ലേ എനിക്ക് പണം വേണ്ട എന്നാണ്” ഡ്രൈവർ ഇതിനു മറുപടി പറയുന്നത്. ആ സ്ത്രീയുടെ എതിർവശത്തു നിന്ന മറ്റൊരു സ്ത്രീയാണ് ഇത് റെക്കോർഡ് ചെയ്തത്. അതേസമയം യാത്രക്കാരിയായ സ്ത്രീ അയാളെ പ്രശംസിച്ചു. നിങ്ങൾ ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. ഭാരതത്തെ നിങ്ങൾ അങ്ങേയറ്റം സ്നേഹിക്കുന്നുണ്ട് എന്നും ആ സ്ത്രീ പറയുന്നു.

ദി കശ്മീർ ഫയൽസ് വിജയകരമായി പ്രദർശനം തുടരുകയാണ്. 1990 ൽ താഴ്വരയിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ അടിസ്ഥാനമാക്കിയുള്ള വിവേക് അഗ്‌നിഹോത്രിയുടെ ചിത്രമാണ് ദി കാശ്മീർ ഫയൽസ്. ബോക്സ് ഓഫീസിൽ വൻ വിജയം നേടി സിനിമ മുന്നേറുകയാണ്. പല സംസ്ഥാനങ്ങളും നികുതി ഒഴിവാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.

Related Articles

Latest Articles