Monday, April 29, 2024
spot_img

ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കാനുറച്ച് ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയും ഭാരതത്തിൻ്റെ അംബാസഡറും കൂടികാഴ്ച നടത്തി

ദുബായ്: ബഹ്‌റൈൻ വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ്‌ ബിൻ റാഷിദ് അൽ സയാനി ബഹ്‌റൈനിലെ ഭാരതത്തിൻ്റെ അംബാസഡർ വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്‌ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്‌തു. ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കുന്നതിനെക്കുറിച്ചും, വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചും വിശകലനം ചെയ്‌തു.

നേരത്തെ കഴിഞ്ഞ വർഷം ഒക്ടോബറിൽ ബഹ്‌റൈൻ ഇൻഫോർമേഷൻ വകുപ്പ് മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമി ബഹ്‌റൈനിലെ ഭാരതത്തിൻ്റെ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇന്ത്യയും, ബഹ്‌റൈനും തമ്മിലുള്ള ശക്തമായ ബന്ധത്തെ മന്ത്രി പ്രശംസിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെയും, ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും ആഗ്രഹത്തെയും ഇത് എടുത്ത് കാട്ടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

Related Articles

Latest Articles