Saturday, April 20, 2024
spot_img

തിരിച്ചടിച്ച്‌ ഇന്ത്യ; ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാ​ക് അ​തി​ര്‍​ത്തി​ കടന്ന് ഭീകരക്യാമ്പുകൾ തകർത്തു; ആക്രമണം ഇന്ന് പുലർച്ചെ 3:30 ന്

ദില്ലി : പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പാ​ക്കി​സ്ഥാ​നു ശ​ക്ത​മാ​യി തി​രി​ച്ച​ടി ന​ല്‍​കി ഇ​ന്ത്യ. ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ ക​ട​ന്ന് ഭീ​ക​ര​താ​വ​ള​ങ്ങ​ള്‍ ത​ക​ര്‍​ത്തു. പാ​ക് അ​ധീ​ന​കശ്മീ​രി​ലെ ബാ​ലാ​കോ​ട്ടി​ലു​ള്ള ജ​യ്ഷ ഇ ​മു​ഹ​മ്മ​ദി​ന്‍റെ താ​വ​ള​മാ​ണ് ത​ക​ര്‍​ത്തതായാണ് വിവരം.

ഭീ​ക​ര​കേ​ന്ദ്രം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ത്ത​താ​യി സൈ​ന്യം അറിയിച്ചു. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 3.30 ന് ​ആ​യി​രു​ന്നു ആ​ക്ര​മ​ണം. 12 മിറാഷ് വി​മാ​ന​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ആ​യി​രം കി​ലോ സ്ഫോ​ട​ന​ങ്ങ​ള്‍ വ്യോ​മ​സേ​ന ഉ​പ​യോ​ഗി​ച്ച​താ​യാ​ണ് വി​വ​രം. അതിര്‍ത്തിയിലെങ്ങും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

അതേസമയം ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്നതായി പാകിസ്ഥാന്‍ സൈനിക വക്താവ് ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തിരുന്നു. മുസാഫര്‍ബാദിനടുത്ത് ബലാകോട്ടില്‍ ഇന്ത്യ ബോംബ് വര്‍ഷിച്ചെന്നും ആസിഫ് ഗഫൂര്‍ പ്രസ്താവിച്ചിരുന്നു.

Related Articles

Latest Articles