Saturday, October 17, 2026

ഏഴ് ദിവസത്തില്‍ താഴെ ഹ്രസ്വകാലത്തേക്ക് സംസ്ഥാനത്തെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ വേണ്ട: വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴുദിവസത്തില്‍ താഴെ സന്ദര്‍ശനത്തിന് എത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഏഴ് ദിവസത്തില്‍ താഴെയുള്ള ആവശ്യങ്ങള്‍ക്ക് വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കിയതായി മന്ത്രി അറിയിച്ചു. എല്ലാ പ്രവാസികളും കേന്ദ്രനിര്‍ദേശ പ്രകാരമുളള പരിശോധനകള്‍ നടത്തണമെന്നും മന്ത്രി നിർദേശിച്ചു.

അതേസമയം ആശുപത്രികളില്‍ ചികിത്സ നല്‍കാതെ രോഗികളെ മടക്കി അയക്കരുതെന്നും കോവിഡ് പോസിറ്റിവായ രോഗികള്‍ക്കും ഡയാലിസിസ് പോലെയുള്ള ചികിത്സ മുടക്കരുതെന്നും വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു. കിടത്തി ചികിത്സയ്ക്ക് വരുന്നവരില്‍ ലക്ഷണം ഉണ്ടെങ്കില്‍ മാത്രം കോവിഡ് (Covid) ടെസ്റ്റ് നടത്തിയാല്‍ മതിയെന്നും സ്‌പെഷ്യാലിറ്റി വിഭാഗമാണെങ്കില്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേക സ്ഥലം ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Related Articles

Latest Articles