Monday, April 29, 2024
spot_img

താണ്ഡവ് പിൻവലിച്ചേ പറ്റൂ;മധ്യപ്രദേശ് സർക്കാരും കേസെടുക്കും

ആമസോണ്‍ പ്രൈം സീരീസ് താണ്ഡവിനെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. ഹിന്ദുമതവിഭാഗത്തെ അപമാനിച്ചതിനാലാണ് സിരീസിനെതിരെ നിയമനടപടിയെടുക്കുന്നതെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.താണ്ഡവ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് കപില്‍ മിശ്ര രംഗത്തുവന്നിരുന്നു. താണ്ഡവ് ഹിന്ദുക്കള്‍ക്കെതിരായ വര്‍ഗീയ വിദ്വേഷം നിറഞ്ഞതാണെന്നും നിരോധിക്കണമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. സിരീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും വ്യക്തമാക്കിയിരുന്നു. ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്താനും തങ്ങളുടെ ദേവതകളെ അപമാനിക്കാനും ആര്‍ക്കും അവകാശമില്ലെന്നും അത്തരം പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ താണ്ഡവിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് ക്രിമിനല്‍കേസ് എടുത്തിരുന്നു. താണ്ഡവത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ആമസോണ്‍ പ്രൈമിനും എതിരെയാണ് കേസ്. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ചുള്ള പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

Related Articles

Latest Articles