Sunday, May 5, 2024
spot_img

ജലനിരപ്പുയരുന്നു; ബാണാസുര സാ​ഗറും കക്കി ആനത്തോട് അണക്കെട്ടും ഇന്ന് തുറക്കും, സമീപവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

വയനാട്: ജലനിരപ്പുയരുന്ന സാഹചര്യത്തിൽ വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടും പത്തനംതിട്ട കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകളും ഇന്ന് തുറക്കും. രാവിലെ 8 മണിക്ക് ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ തുറക്കും. 10 സെന്റിമീറ്റർ തുറക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ വെളളം പുറത്തേക്ക് ഒഴുക്കും. ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കും. ബാണാസുര സാഗർ ഡാമിൽ ജലനിരപ്പ് ഉയർന്ന് അപ്പർ റൂൾ ലെവൽ കടന്ന് 2539 അടിയായി. പമ്പ അണക്കെട്ടിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇടമലയാർ അണക്കെട്ട് നാളെ തുറക്കും.

പതിനൊന്ന് മണിയോടെയാകും കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുക. ഇതിലൂടെ 35 മുതൽ 50 ക്യുമെക്സ് വെള്ളമായിരിക്കും പുറത്തേക്ക് ഒഴുക്കി വിടുക. ഇതിനാൽ പമ്പ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Latest Articles