Thursday, September 24, 2026

ജമ്മുവിൽ ലഷ്കർ-ഇ-തൊയ്‌ബ ഭീകരനെ പിടികൂടി; വലയിലായത് മാരക സ്‌ഫോടക വസ്തുക്കളുമായി എത്തിയ ഭീകരൻ

ബുദ്ഗാം: ജമ്മുവിലെ ബുദ്ഗാം ഏരിയയിൽ നിന്നും മാരക സ്‌ഫോടക വസ്തുക്കളുമായി ഭീകരൻ പിടിയിൽ. ലഷ്കർ-ഇ-തൊയ്‌ബ ഹൈബ്രിഡ് ഭീകരനെയാണ് പോലീസ് പിടികൂടിയത്. സംഗം ബുദ്ഗാം സ്വദേശിയായ അർഷിദ് അഹമ്മദ് ഭട്ടാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 5 പിസ്‌റ്റളുകൾ, 5 മാസികകൾ, 50 റൗണ്ടുകൾ, 2 കൈ ഗ്രനേഡ് തുടങ്ങി ഒട്ടനവധി വസ്തുക്കളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

മെയ് മാസത്തിലും ഇതേ സ്ഥലത്തു നിന്നും ലഷ്കർ-ഇ-തൊയ്‌ബയുടെ ഹൈബ്രിഡ് ഭീകരനെ പോലീസ് പിടികൂടിയിരുന്നു. ഭീകരൻ പാകിസ്ഥാനുമായി അടുത്ത ബന്ധം പുലർത്തുകയും ഇന്ത്യയുമായുള്ള വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്തിരുന്നു.

അതേസമയം, കുൽഗാം ജില്ലയിൽ തീവ്രവാദികൾ ആയുധങ്ങളും, വെടിക്കോപ്പുകളും, ഗ്രനേഡുകളുമുൾപ്പെടെ നിരവധി സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നു. സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. കൂടാതെ കുൽഗാം ജില്ലയിൽ നിന്നും നിരവധി ഭീകരരെ അടുത്തിടെയായി പോലിസ് പിടികൂടിയിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘാഷോത്തടനുബന്ധിച്ച് അതിർത്തികളിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സൈന്യവും പോലീസും വ്യക്തമാക്കി.

Related Articles

Latest Articles