Saturday, October 3, 2026

പണയ സ്വർണ്ണത്തിന് പകരം മുക്കുപണ്ടം ! കോഴിക്കോട് വടകരയിൽ 26 കിലോ സ്വർണ്ണവുമായി ബാങ്ക് മാനേജർ മുങ്ങി

കോഴിക്കോട് വടകരയിൽ പണയമായി സ്വീകരിച്ച വച്ച 26 കിലോ സ്വർണ്ണവുമായി ബാങ്ക് മാനേജർ മുങ്ങി. പണയ സ്വർണ്ണത്തിന് പകരം മുക്കുപണ്ടം വച്ചായിരുന്നു തട്ടിപ്പ്. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖാ മാനേജർ തമിഴ്നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയത്. 17 കോടി രൂപയുടെ തട്ടിപ്പ് ബാങ്ക് മാനേജരുടെ സ്ഥലംമാറ്റത്തോടെയാണ് പുറത്തായത്. കഴിഞ്ഞ മൂന്ന് വർഷമായി ത മധുജയകുമാർ ആണ് ബാങ്ക് മാനേജർ. കഴിഞ്ഞ മാസം ജയകുമാറിനെ ബാങ്കിന്റെ കൊച്ചി പാലാരിവട്ടം ശാഖയിലേക്ക് സ്ഥലംമാറ്റി. പുതുതായി ചാർജെടുത്ത മാനേജർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.

നിലവിൽ 17 കോടി 29 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ബാങ്ക് മാനേജർക്ക് ഒറ്റയ്ക്ക് ഒരിക്കലും ഇത്രയും വലിയ തട്ടിപ്പ് നടത്താൻ സാധിക്കില്ല എന്ന നിഗമനത്തിൽ ബാങ്കിലെ മറ്റു ജീവനക്കാരിലേക്കും സംശയം നീളുന്നുണ്ട്. മധുജയകുമാറിനെ പാലാരിവട്ടത്തേക്ക് സ്ഥലംമാറ്റിയെങ്കിലും അവിടെ ചുമതല ഏറ്റെടുത്തിരുന്നില്ല. തട്ടിപ്പ് പുറത്തായെന്ന് സൂചന ലഭിച്ചതോടെ ഇയാൾ മുങ്ങിയിരിക്കുകയാണ്. പുതിയ ബാങ്ക് മാനേജരുടെ \ പരാതിയിൽ വടകര പോലീസ് കേസെടുത്തു. മറ്റ് ജീവനക്കാരേയും ഉടൻ ചോദ്യം ചെയ്യും.

Related Articles

Latest Articles