Saturday, October 17, 2026

SSLV നിർമാണം പൂർത്തിയായി, !ഐഎസ്ആര്‍ഒയുടെ ആവനാഴിയിലേക്ക് ഇനി ബേബി റോക്കറ്റും ! മൂന്നാമത്തേതും അവസാനത്തേയും പരീക്ഷണ വിക്ഷേപണം വിജയകരം

ഐഎസ്ആര്‍ഒയുടെ വിക്ഷേപണ വാഹനങ്ങളുടെ പട്ടികയിലേക്ക് എസ്എസ്എല്‍വിയും. ‘ബേബി റോക്കറ്റ്’ എന്നറിയപ്പെടുന്ന പുതിയ സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിന്റെ മൂന്നാമത്തേതും അവസാനത്തേയും പരീക്ഷണ വിക്ഷേപണം ഐഎസ്ആർഒ ഇന്ന് വിജയകരമായി പൂര്‍ത്തിയാക്കി. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-08, എസ്ആര്‍-0 ഉപഗ്രഹങ്ങള്‍ 475 കിമീ ഉയരത്തില്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ റോക്കറ്റിന് സാധിച്ചു. ഇതോടെയാണ് ഐഎസ്ആര്‍ഓയുടെ പ്രവര്‍ത്തനക്ഷമമായ ബഹിരാകാശ റോക്കറ്റുകളുടെ പട്ടികയില്‍ എസ്എസ്എല്‍വിയും ഇടം പിടിച്ചത്. ഈ വിക്ഷേപണ റോക്കറ്റിന്റെ സാങ്കേതിക വിദ്യ പൂര്‍ണമായും സ്വകാര്യ ബഹിരാകാശ കമ്പനികള്‍ക്ക് നല്‍കും. വാണിജ്യാടിസ്ഥാനത്തിലുള്ള വിക്ഷേപണങ്ങള്‍ക്ക് വേണ്ടി ഇത് ഉപയോഗിക്കാം.

മൂന്നാം വിക്ഷേപണം പൂര്‍ത്തിയായതോടെ വിക്ഷേപണ റോക്കറ്റിന്റെ നിര്‍മാണം പൂര്‍ത്തിയായാതായി ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പറഞ്ഞു. നിര്‍മാണത്തിനും വിക്ഷേപണങ്ങള്‍ക്കുമായി ഈ സാങ്കേതിക വിദ്യ വ്യവസായങ്ങള്‍ക്ക് നല്‍കുന്നതിനുള്ള നടപടികളിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

“റോക്കറ്റിന്റെ അവസാനഘട്ടത്തില്‍ ചില ജോലികള്‍ കൂടിയുണ്ടെന്നും അത് ചുരുങ്ങിയ സമയം കൊണ്ട് പൂര്‍ത്തിയാവും. ദ്രവ ഇന്ധനം ഉപയോഗിക്കുന്ന വെലോസിറ്റി ട്രിമിങ് മോഡ്യൂള്‍ ആണ് റോക്കറ്റിന്റെ അവസാന ഘട്ടം. ഉപഗ്രഹങ്ങള്‍ വിന്യസിക്കുന്നതിന് മുമ്പ് റോക്കറ്റിന്റെ വേഗം ക്രമീകരിക്കുന്നത് ഈ ഘട്ടത്തിലാണ്. ആദ്യ പരീക്ഷണ വിക്ഷേപണത്തില്‍ ഈ ഘട്ടം തകരാറിലായിരുന്നു.
എന്നാല്‍ ഇന്ന് നടന്ന വിക്ഷേപണത്തില്‍ ഉപഗ്രഹങ്ങള്‍ നിശ്ചയിച്ച സ്ഥലത്ത് കൃത്യമായി തന്നെയാണ് വിന്യസിച്ചത്. യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഉപഗ്രഹങ്ങളുടെ അന്തിമ ഭ്രമണപഥം നിരീക്ഷണങ്ങള്‍ക്ക് ശേഷം അറിയാനാകും.” -എസ് സോമനാഥ് പറഞ്ഞു

പിഎസ്എൽവിയേയും ജിഎസ്എൽവിയേയും അപേക്ഷിച്ച് ചെറുതായതിനാലാണ് എസ്എസ്എൽവിയെ ബേബി റോക്കറ്റ് എന്ന് വിളിക്കുന്നത്,

Related Articles

Latest Articles