ഇനി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും മദ്യം; അടുത്തത്? | KSRTC
സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സിയുടെ കെട്ടിടങ്ങളിൽ ഔട്ട്ലെറ്റുകൾ തുറക്കാൻ ബിവറേജ് കോർപറേഷൻ. നിർദേശവുമായി കെ.എസ്.ആർ.ടി.സി തന്നെയാണ് മുൻപോട്ട് വന്നത്. ഇതേതുടർന്ന് വിവിധ സ്ഥലങ്ങളിൽ പരിശോധന ആരംഭിച്ചു. കെഎസ്‌ആര്‍ടിസി വച്ച നിര്‍ദേശത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ പരിശോധന തുടങ്ങി. കെ എസ് ആര്‍ ടി സിയുടെ ഷോപ്പിങ് കോപ്ലക്‌സുകളില്‍ മുറികള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
മദ്യം വാങ്ങാനെത്തുന്നവര്‍ക്കു മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കെഎസ്‌ആര്‍ടിസി ഈ ആശയം ഏറ്റെടുക്കുന്നത്. തിരുവനന്തപുരത്തും കോഴിക്കോട്ടും അടക്കം കെ എസ് ആര്‍ ടി സിയുടെ കോപ്ലക്‌സുകള്‍ എടുക്കാന്‍ ആളില്ലാതെ കിടക്കുകയാണ്. ഇത് സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് കൊടുത്തെങ്കിലും രക്ഷയില്ല. ഈ സാഹചര്യത്തിലാണ് ബിവറേജസുകളെ എത്തിക്കാനുള്ള നീക്കം. ഹൈക്കോടതി നിര്‍ദ്ദേശം പരിഗണിച്ചാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ പറഞ്ഞു. ചിലയിടങ്ങളില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനവാസ കേന്ദ്രങ്ങളില്‍ ബിവറേജസ് കടകള്‍ തുറക്കുന്നതിനെ നാട്ടുകാര്‍ എതിര്‍ക്കുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് നീക്കം.
വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്‌ആര്‍ടിസിക്ക് ഉണ്ടാകും. മദ്യവുമായി ബസില്‍ സഞ്ചരിക്കുന്നതിനു തടസ്സമില്ല എന്നതും അനുകൂല ഘടകമാണ്. ഇത് ബസ് സ്റ്റാന്‍ഡുകളെ സാമൂഹ്യവിരുദ്ധ കേന്ദ്രങ്ങളാക്കുമെന്ന ആശങ്കയും ചര്‍ച്ചകളിലുണ്ട്. എന്നാല്‍ ഇത് കാര്യമാക്കാത്തെ മുമ്ബോട്ട് പോകാനാണ് കെ എസ് ആര്‍ ടി സിയുടെ തീരുമാനം. കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കാന്‍ കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്നും ബിവറേജസിനെ കെഎസ്‌ആര്‍ടിസി അറിയിച്ചിട്ടുണ്ട്. ക്യൂവിനു പകരം ടോക്കണ്‍ നല്‍കി ഊഴമെത്തുമ്ബോള്‍ തിരക്കില്ലാതെ വാങ്ങാം. എന്നാല്‍ കുടിയന്മാര്‍ കെ എസ് ആര്‍ ടി സിയില്‍ പൊതു ശല്യമാകുമെന്ന ചര്‍ച്ചയും സജീവമാണ്. എന്നാല്‍ മദ്യപിക്കാന്‍ അവസരം നല്‍കുന്നില്ലെന്നും മദ്യം വാങ്ങാന്‍ മാത്രമേ പറ്റൂവെന്നും കെ എസ് ആര്‍ ടി സിയും പറയുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

