Sunday, October 18, 2026

പാലക്കാട് വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ കാട്ടാന ആക്രമണം ! മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷ് കൊല്ലപ്പെട്ടു

പാലക്കാട് : കാട്ടാന ആക്രമണത്തിൽ മാദ്ധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു. മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷാണ് (34) മരിച്ചത്. ഇന്ന് രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് വാർത്ത റിപ്പോർട്ടിങ്ങിനിടെയായിരുന്നു കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ മുകേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താൻ വീട്ടിൽ, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനാണ് മുകേഷ്. ഭാര്യ ടിഷ.

ദീര്‍ഘകാലം ദില്ലിയിൽ ജോലി ചെയ്തിരുന്ന മുകേഷ് കഴിഞ്ഞ ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിൽ ജോലി ചെയ്ത് വരികയായിരുന്നു. മാതൃഭൂമി ഡോട്ട്കോമിൽ പാർശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരെ അടയാളപ്പെടുത്തുന്ന ‘അതിജീവനം’ എന്ന കോളം എഴുതിയിരുന്നു.

Related Articles

Latest Articles