Friday, October 2, 2026

മലപ്പുറത്ത് നിയന്ത്രണം വിട്ട സൈക്കിൾ സ്കൂൾ ബസുമായി കൂട്ടിയിടിച്ചു; വിദ്യാർത്ഥി രക്ഷപ്പെട്ടത് അത്ഭുതകരമായി

നിലമ്പൂർ: മലപ്പുറം കരുളായിയിൽ നിയന്ത്രണം വിട്ട സൈക്കിൾ സ്കൂൾ ബസുമായി കൂട്ടിയിടിച്ച് അപകടം. വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപെട്ടു. കരുളായി കിണറ്റിങ്ങലിൽ ബുധനാഴ്ച്ച വൈകിട്ടാണ് ഓടികൊണ്ടിരിക്കുന്ന സ്കൂൾ ബസിലേക്ക് വിദ്യാർത്ഥി ഓടിച്ച സൈക്കിൾ ഇടിച്ച് കയറിയത്.

കരുളായി കെ.എം, ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന ആദിഥ് എന്ന വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. പാലാങ്കര ഭാഗത്ത് നിന്നും സൈക്കിളിൽ വരുകയായിരുന്ന വിദ്യാർത്ഥി കരുളായി ഭാഗത്ത് നിന്നും വരുന്ന സ്കൂൾ ബസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിച്ചു. പരിക്ക് ​ഗുരതരമല്ലെന്ന് അധികൃതർ അറിയിച്ചു.

Related Articles

Latest Articles