Monday, October 12, 2026

ബിഗ് ബോസ് വീട് ഈയാഴ്ച ഒരു മഹാസമുദ്രമാകും;നിധി തേടുന്നവരും കടല്‍ക്കൊള്ളക്കാരും ഉണ്ടാവും;പുതിയ വീക്കിലി ടാസ്ക് അവതരിപ്പിച്ച് മോഹൻലാൽ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഓരോ ദിവസവും സംഘർഷഭരിതമായാണ് മുന്നോട്ട് പോകുന്നത്. ഇന്ന് മുതൽ ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ രണ്ടാമത്തെ വീക്കിലി ടാസ്ക് ആരംഭിക്കുകയാണ്. വീക്കിലി ടാസ്കുകള്‍ എപ്പോഴും ബിഗ് ബോസ് പ്രേക്ഷകരിലും മത്സരാര്‍ഥികളിലും വലിയ ആവേശം സൃഷ്ടിക്കാറുണ്ട്. പുതിയ വീക്കിലി ടാസ്ക് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് മോഹന്‍ലാല്‍ സംസാരിക്കുന്ന ഒരു പ്രൊമോയാണ് ഏഷ്യാനെറ്റ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ബിഗ് ബോസ് വീട് ഈയാഴ്ച ഒരു മഹാസമുദ്രമാകും. ആഴങ്ങളില്‍ മുങ്ങിത്തപ്പിയാല്‍ മുത്തും പവിഴവും പെറുക്കിയെടുക്കാം. നിധി തേടുന്നവരും കടല്‍ക്കൊള്ളക്കാരും ഉണ്ടാവും. ബിഗ് ബോസ് വീടിനെ സംഭവബഹുലമാക്കുന്ന പുതിയ വീക്കിലി ടാസ്കിനായി കാത്തിരിക്കുക എന്നാണ് ടാസ്കിനെക്കുറിച്ച് പ്രൊമോയിൽ മോഹന്‍ലാല്‍ പറയുന്നത്. അതേസമയം, ഈസ്റ്റര്‍ സ്പെഷല്‍ എപ്പിസോഡില്‍ മത്സരാര്‍ഥികളുടെ മോശം പെരുമാറ്റം മൂലം മോഹന്‍ലാല്‍ എപ്പിസോഡ് പൂര്‍ത്തിയാക്കാതെ ഇറങ്ങി പോയിരുന്നു. അതേസമയം ബിഗ് ബോസ് മലയാളം സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും നടന്നു. വാര്‍ത്തകളില്‍ പലപ്പോഴും നിറഞ്ഞിട്ടുള്ള ഹനാന്‍ ആണ് ഈ സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയിരിക്കുന്നത്.

Related Articles

Latest Articles