Thursday, May 2, 2024
spot_img

ബൈക്ക് മോഷണം; പ്രതിയെ പിടികൂടി പോലീസ്

ആലുവ : ബൈക്ക് മോഷ്ടാവിനെ പിടികൂടി പോലീസ്. നോർത്ത് പറവൂർ സ്വദേശി വിപിൻ ലാലാണ് ആലുവ പോലീസിന്റെ പിടിയിലായത്. ആലുവ മാർക്കറ്റിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന നിസാർ എന്നയാളുടെ ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന ബുളളറ്റാണ് ഇയാൾ മോഷ്ടിച്ചത്. മാർക്കറ്റിൽ വ്യാപാരം നടത്തുന്ന വ്യക്തിയാണ് നിസാർ.

ഇയാൾ സ്ഥിരമായി ഇതുപോലുള്ള മോഷണങ്ങൾ നടത്താറുണ്ടെന്ന് പോലീസ് അറിയിച്ചു. മോഷത്തിലൂടെ ലഭിക്കുന്ന പണം ആഢംബര ജീവിതത്തിനാണ് ഇയാൾ ഉപയോഗിക്കുന്നത്. വിപിൻ ലാലിന്റെ പേരിൽ പതിമൂന്ന് മോഷണക്കേസുകൾ ഉണ്ടെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles