Thursday, May 9, 2024
spot_img

സന്തോഷ് ട്രോഫി: കേരളത്തെ ബിനോ ജോർജ് പരിശീലിപ്പിക്കും

കോഴിക്കോട് : ഗോകുലം കേരള എഫ്‌.സിയുടെ മുന്‍ പരിശീലകന്‍ ബിനോ ജോര്‍ജിനെ കേരള ഫുട്‌ബോള്‍ ടീം പരിശീലകനായി നിയമിച്ചു. അടുത്തമാസം നടക്കുന്ന സന്തോഷ് ട്രോഫി സൗത്ത് സോണ്‍ യോഗ്യതാ മത്സരങ്ങളില്‍ ബിനോ ജോര്‍ജ് ആകും കേരളത്തെ പരിശീലിപ്പിക്കുക.

ബിനോ ജോര്‍ജിന് ഒപ്പം അസിസ്റ്റന്‍റ് പരിശീലകനായി ടി.ജി. പുരുഷോത്തമനെയും നിയമിച്ചതായി കെഎഫ്എ അറിയിച്ചു. അവസാന മൂന്നു സീസണുകളിലായി ഗോകുലം കേരള എഫ്‌സിയുടെ പരിശീലകനായിരുന്ന ബിനോ കഴിഞ്ഞ സീസണ്‍ അവസാനത്തോടെയാണ് ഗോകുലത്തിന്‍റെ മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞത്. 2017-18 സീസണില്‍ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീം കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ റൗണ്ട് കാണാതെ പുറത്തായിരുന്നു.

Related Articles

Latest Articles