തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര സുരക്ഷാ വീഴ്ച ! രോഗനിര്‍ണയത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തിൽ ആക്രി വിൽപ്പനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജി ലാബിൽ പരിശോധനയ്‌ക്കയച്ച 17 രോഗികളുടെ ശരീരഭാഗങ്ങളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. എന്നാൽ അന്വേഷണത്തിനൊടുവിൽ പിന്നീട് അവയവങ്ങൾ തിരിച്ചുകിട്ടി.
ശസ്ത്രക്രിയയ്ക്ക് ശേഷം മറ്റ് രോഗങ്ങളുണ്ടോ എന്നറിയുന്നതിനായാണ് ശരീരഭാഗങ്ങൾ പാത്തോളജിയിലേക്ക് അയക്കുന്നത്. ഇത് മോഷണം പോയതോടെ ഈ രോഗികളുടെ രോഗ നിർണ്ണയം പ്രതിസന്ധിയിലായിരുന്നു. പത്തോളജി ലാബിന് സമീപം രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ കൊണ്ടുവെച്ച സാമ്പിളുകളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തിൽ ആക്രി വിൽപ്പനക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മെഡിക്കൽ കോളേജ് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്ലാസ്റ്റിക് കണ്ടൈനറുകൾ മാത്രമാണ് എന്ന് ധരിച്ചാണ് എടുത്തതെന്നും ശരീര ഭാഗങ്ങളാണെന്ന് തിരിച്ചറിഞ്ഞതോടെ ഉപേക്ഷിച്ചെന്നും പ്രതി പോലീസിനോട് പറഞ്ഞു. ജീവനക്കാർ ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോപണം ഉയർന്നു. എന്നാൽ ലാബ് ജീവനക്കാർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി

