Tuesday, September 29, 2026

എന്നെ ഒന്നും ചെയ്യല്ലേ.. ഞാന്‍ പാവമാണേ… ബാലാല്‍സംഗ ബിഷപ്പ് ഫ്രാങ്കോ

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ വിടുതല്‍ ഹര്‍ജി നില്‍കിയ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കോടതിയില്‍ തിരിച്ചടി. തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ് കേസെന്നുമായിരുന്നു ബിഷപ്പിന്റെ വാദം. അതുകൊണ്ടു തന്നെ വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഹര്‍ജി നല്‍കിയത്.

ഇരുവിഭാഗങ്ങളുടേയും വാദം വിശദമായി കേട്ടാണ് കോടതി തീരുമാനം. ബിഷപ്പിനെതിരെ തെളിവുകള്‍ ഉണ്ടെന്നും വിചാരണ നേരിടണമെന്നും കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖകളും തെളിവുകളും വിശദമായി പരിശോധിച്ച ശേഷമാണ് കോടതി വിധി . അതേ സമയം വിടുതല്‍ ഹര്‍ജിയുമായി മേല്‍കോടതിയെ സമീപിക്കാനാണ് ബിഷപ്പിന്റെ തീരുമാനം.

Related Articles

Latest Articles