Sunday, May 5, 2024
spot_img

കേരള സർക്കാരിന് തിരിച്ചടി; ഹൈക്കോടതി ഉത്തരവിലെ ചില കണ്ടെത്തലുകളോട് യോജിക്കുന്നില്ലെന്ന് നിലപാട്; ഫ്രാങ്കോ മൂലയ്ക്കൽ കേസിൽ ഇരയുടെ വിവരങ്ങൾ പുറത്ത് വിട്ടവർക്കെതിരെ കേസെടുക്കേണ്ടെന്ന് സുപ്രീംകോടതി

ദില്ലി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ കേസിൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം വെളിപ്പെടുത്തിയെന്ന കേസിൽ സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി. കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി സുപ്രീം കോടതി തള്ളി. എന്നാൽ മാധ്യമപ്രവർത്തകർക്ക് കന്യാസ്ത്രീകൾ ചിത്രം അയച്ച് നൽകിയത് സ്വകാര്യ സംഭാഷണമായി കാണാനാകില്ലെന്ന കർശന നിരീക്ഷണവും സുപ്രീം കോടതി നടത്തി. ഹൈക്കോടതി ഉത്തരവിലെ ചില കണ്ടെത്തലുകളോട് യോജിക്കുന്നില്ലെന്ന് നിലപാടെടുത്തായിരുന്നു സുപ്രീം കോടതി സർക്കാരിന്റെ അപ്പീൽ ഹർജി തള്ളിയത്. ഇക്കാര്യം വ്യക്തമാക്കി വിശദമായ ഉത്തരവ് ഇറക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് സർക്കാരിന്റെ അപ്പീൽ ഹർജി തള്ളിയത്.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും വെളിപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ് എടുത്തത്. സിസ്റ്റർ അമല, സിസ്റ്റര്‍ ആനി റോസ് എന്നിവര്‍ക്കെതിരെ കുറുവിലങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികളാണ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

ഹൈക്കോടതി നടപടി നിയമത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കാതെയാണെന്നും മാധ്യമപ്രവർത്തകർക്ക് ചിത്രം അയച്ച് കൊടുക്കുന്നത് സ്വകാര്യ ആശയവിനിമയമായി എങ്ങനെ കണക്കാൻ കഴിയുമെന്നുമായിരുന്നു കേരളത്തിന്റെ വാദം. സിസ്റ്റർമാരുടെ നടപടി ക്രമിനൽ കുറ്റമാണെന്നും അപ്പീലിൽ വ്യക്തമാക്കുന്നു. സുപ്രീം കോടതിയിലെ സംസ്ഥാനത്തിന്റെ സ്റ്റാൻഡിംഗ് കൗൺസൽ സി.കെ ശശിയാണ് കേരളത്തിനായി അപ്പീൽ ഹർജി ഫയൽ ചെയ്ത്

Related Articles

Latest Articles