Monday, May 6, 2024
spot_img

ദില്ലി മദ്യ നയ കേസ് ; ‘സി ബി ഐയ്ക്ക് എതിരായുള്ള മനീഷ് സിസോദിയയുടെ പരാമർശത്തിൽ നുണ പരിശോധന നടത്തണം’ ; വെല്ലുവിളിയുമായി ബി ജെ പി

ദില്ലി : മദ്യ നയ കേസുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ നുണ പരിശോധന നടത്താൻ വെല്ലുവിളിയുമായി ബിജെപി രംഗത്ത് . ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ സി.ബി.ഐ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചെന്ന പരാമര്‍ശത്തില്‍ നുണപരിശോധന നടത്താന്‍ തയ്യാറാകണമെന്നാണ് ആവശ്യം.

സിസോദിയ സത്യസന്ധനായ നേതാവാണെങ്കില്‍ നുണപരിശോധനയ്ക്ക് സമ്മതിക്കണമെന്നും അല്ലെങ്കില്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന് രാജിവെക്കണമെന്നും ദില്ലിയിൽ നിന്നുള്ള ബിജെപി എംപി പര്‍വേഷ് വര്‍മ പറഞ്ഞു.

‘ഏതെങ്കിലും സിബിഐ ഉദ്യോഗസ്ഥന്‍ സിസോദിയയോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ആ ഉദ്യോഗസ്ഥന്റെ പേര് അദ്ദേഹം പറയണം. അയാള്‍ക്ക് കഴിയുന്നില്ലെങ്കില്‍, ഒന്നുകില്‍ അദ്ദേഹം നാര്‍ക്കോ ടെസ്റ്റിന് തയ്യാറാകണം അല്ലെങ്കില്‍ തന്റെ സ്ഥാനം രാജിവയ്ക്കണം,’ വര്‍മ്മ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles