Thursday, October 1, 2026

“ശ്രീരാമകൃഷ്ണനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷം അതിനേക്കാൾ ഗുരുതരമായ കുറ്റം ചെയ്ത എ.എൻ. ഷംസീറിനെതിരെ ഒന്നും ചെയ്യുന്നില്ല”- സ്പീക്കറുടെ വിവാദപരാമർശത്തിന്മേലുള്ള പ്രതിപക്ഷ നിലപാടിനെ വിമർശിച്ചു കൊണ്ട് ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം.ടി.രമേശ്

കോഴിക്കോട് : സ്പീക്കറുടെ വിവാദപരാമർശത്തിന്മേലുള്ള പ്രതിപക്ഷ നിലപാടിനെ വിമർശിച്ചു കൊണ്ട് ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം.ടി.രമേശ് രംഗത്തു വന്നു. നേരത്തെ ശ്രീരാമകൃഷ്ണനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷം അതിനേക്കാൾ ഗുരുതരമായ കുറ്റം ചെയ്ത എ.എൻ. ഷംസീറിനെതിരെ ഒന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

“സ്പീക്കറുടെ വിവാദപരാമർശം എന്തുകൊണ്ട് പ്രതിപക്ഷം നിയമസഭയിൽ ചർച്ചാവിഷയമാക്കുന്നില്ല? മിത്ത് വിവാദത്തിൽ സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസംഗത്തിനെതിരെ പത്തിന് ബിജെപി നിയമസഭാ മാർച്ച് നടത്തും. സ്പീക്കർ മാപ്പു പറയുന്നതുവരെ പ്രക്ഷോഭം തുടരും. 13നു ശേഷം സംസ്ഥാന വ്യാപക പ്രതിഷേധ സമരങ്ങൾ നടത്തും. കോൺഗ്രസ് എന്തിനാണ് സ്പീക്കർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത്? നേരത്തെ ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ, അതിനേക്കാൾ ഗുരുതരമായ കുറ്റം ചെയ്ത എ.എൻ. ഷംസീറിനെതിരെ അവർ ഒന്നും ചെയ്യുന്നില്ല. കോൺഗ്രസ് ഒരേസമയം വേട്ടക്കാരനൊപ്പം ഓടുകയും ഇരക്കൊപ്പം നിൽക്കുകയും ചെയ്യരുത്. പ്രതിപക്ഷത്തിന്റെ ഈ നിലപാട് സംഘടിത മതത്തെ പ്രീണിപ്പിക്കാനാണ്. ഉണ്ടാക്കുന്ന വിവാദങ്ങൾ അവർക്കു തന്നെ തിരിച്ചടിയാവുമ്പോൾ ബിജെപിയെ കുറ്റം പറയരുത് ” എം.ടി.രമേശ് പറഞ്ഞു.

Related Articles

Latest Articles